ട്രാവൻകൂർ ഫുട്ബാൾ അസോസിയേഷൻ ജഴ്സി പ്രകാശനം
text_fieldsട്രാവൻകൂർ ഫുട്ബാൾ അസോസിയേഷൻ ജഴ്സി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി : തിരുവനന്തപുരം നിവാസികളായ ഫുട്ബാൾ താരങ്ങളുടെയും, ഫുട്ബാൾ പ്രേമികളുടെയും സംഘടനയായ ട്രാവൻകൂർ ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (ടിഫാക്ക്) ഈ സീസണിലെ ജഴ്സി പ്രകാശനം ചെയ്തു. കെഫാക് മത്സരങ്ങളിൽ മാസ്റ്റേഴ്, സോക്കർ വിഭാഗത്തിൽ ടീം കളത്തിലിറങ്ങും.
അബ്ബാസിയ കാലിക്കറ്റ് ഷെഫിൽ നടന്ന ചടങ്ങിൽ ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ അധ്യക്ഷതവഹിച്ചു. കെഫാക് ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി ടിഫാക്ക് സോക്കഴ്സിനും, വോയ്സ് കുവൈത്ത്, ട്രാക്ക് ചെയർമാൻ പി.ജി.ബിനു മാസ്റ്റേഴ്സിനും ജഴ്സി നൽകി പ്രകാശനം നിർവഹിച്ചു. കെഫാക് ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി, വോയ്സ് കുവൈത്ത് & ട്രാക്ക് ചെയർമാൻ പി.ജി.ബിനു, ട്രാക്ക് വനിതാവേദി പ്രസിഡന്റ് പ്രിയ രാജ്, ബ്ലാസ്റ്റേഴ്സ് എഫ്.സി ജനറൽ സെക്രട്ടറി ആർ.വി.ജോസ്, സരിത ഹരിപ്രസാദ്, ജോബി ബോസ്കോ, ടീം മാനേജർ സജിത്ത് സ്റ്റാറി എന്നിവർ ആശംസകൾ നേർന്നു. ടിഫാക്ക് ജനറൽ സെക്രട്ടറി മെർവിൻ വർഗീസ് സ്വാഗതവും ട്രഷറർ ബിജു ടൈറ്റസ് നന്ദിയും പറഞ്ഞു.

