ട്രാസ്ക് കുവൈത്ത് ഒല്ലൂർ പാലിയേറ്റീവ് കെയർ യൂണിറ്റിന് ആംബുലൻസ് കൈമാറി
text_fieldsകുവൈത്ത് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഒല്ലൂർ പാലിയേറ്റീവ് കെയർ യൂണിറ്റിന് ആംബുലൻസ് കൈമാറി. സാമൂഹ്യക്ഷേമ സമിതി നേതൃത്വത്തിൽ നടപ്പാക്കുന്ന രണ്ടാമത് ആംബുലൻസ് പദ്ധതിയുടെ ഭാഗമായാണ് വാഹനം കൈമാറിയത്. ഒല്ലൂർ പാലിയേറ്റീവ് കെയർ യൂണിറ്റിൽ നടന്ന ചടങ്ങിൽ ആംബുലൻസ് പ്രൊജക്റ്റ് കൺവീനർ സ്റ്റീഫൻ ദേവസ്സി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ മുഖ്യാതിഥിയായി.
വാർഡ് കൗൺസിലർ സഞ്ജു പോളി, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ഷീജ എൻ.എ, , ഡോ. അനിതാര എന്നിവർ വിശിഷ്ടാതിഥികളായി. ആംബുലൻസിന്റെ താക്കോൽ സ്റ്റീഫൻ ദേവസ്സിയും ട്രാസ്ക് വനിതാ വേദി ജനറൽ കൺവീനർ വിജിത രതീഷും ചേർന്ന് കൈമാറി. രേഖകൾ ജോ. സെക്രട്ടറി മുകേഷ് ഗോപാലനും, ജോ. കൺവീനർ ഷൈനി ഫ്രാങ്കും ചേർന്ന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

