ട്രാസ്ക് ഫുട്ബാൾ ടൂർണമെന്റ്: സാൽമിയ ഏരിയ ജേതാക്കൾ
text_fieldsട്രാസ്ക് ഫുട്ബാൾ ടൂർണമെന്റ് ജേതാക്കളായ സാൽമിയ
ഏരിയ ടീം
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) കായിക സമിതി നേതൃത്വത്തിൽ അംഗങ്ങൾക്കായി ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മിഷ്രിഫ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ എട്ടു ഏരിയകളിൽനിന്ന് 10 ടീമുകൾ പങ്കെടുത്തു. ട്രാസ്ക് പ്രസിഡന്റ് ബിജു കടവി ടൂർണമെൻറ് കിക്കോഫ് ചെയ്തു.
ജനറൽ സെക്രട്ടറി മുകേഷ് ഗോപാലൻ, വൈസ് പ്രസിഡന്റ് ജഗദാംബരൻ,വനിതവേദി ജനറൽ കൺവീനർ ജെസ്നി ഷമീർ, സാമൂഹ്യ ക്ഷേമസമിതി കൺവീനർ സിജു എം.എൽ, ആർട്സ് കൺവീനർ ബിജു സി.ഡി, വനിത വേദി സെക്രട്ടറി ഷാന ഷിജു, വനിത വേദി ജോ. സെക്രട്ടറി സക്കീന അഷ്റഫ് എന്നിവർ ആശംസകൾ നേർന്നു.
ഫൈനലിൽ കുവൈത്ത് സിറ്റി ഏരിയ ടീമിനെ പരാജയപ്പെടുത്തി സാൽമിയ ഏരിയ ടീം ജേതാക്കളായി. കളിക്കളം കുട്ടികൾക്ക് സംഘടിപ്പിച്ച ടൂർണമെന്റിൽ അബ്ബാസിയ എ-ടീം ജേതാകളായി, വനിതകൾക്കായി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ടിൽ അബ്ബാസിയ എ-ടീം ജേതാക്കളായി. വിജയികൾക്ക് പ്രസിഡന്റ് ബിജു കടവി സമ്മാനങ്ങൾ കൈമാറി. കായിക സമിതി കൺവീനർ ജിൽ ചിന്നൻ സ്വാഗതവും സ്പോർട്സ് ജോ.കൺവീനർ റോജോ ജോസ് നന്ദിയും പറഞ്ഞു.

