ട്രാസ്ക് ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsട്രാസ്ക് ഓണാഘോഷത്തിന്റെ സാംസ്കാരിക സമ്മേളന ഉദ്ഘാടനം പ്രസിഡന്റ്
ആന്റോ പാണേങ്ങാടൻ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) ഓണാഘോഷം ‘പൊന്നോണം 2023’ സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന ആഘോഷ പരിപാടിയുടെ സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവും അധ്യക്ഷതയും ട്രാസ്ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ നിർവഹിച്ചു. പ്രോഗ്രാം കൺവീനർ ജയേഷ് എങ്ങണ്ടിയൂർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ഹുസൈഫ അബ്ബാസി മാർക്കറ്റിങ് മാനേജർ അൽ മുല്ല എക്സ്ചേഞ്ച്, വിനോദ് കുമാർ ജോയ് ആലുക്കാസ് റീജനൽ ഹെഡ്, ട്രാസ്ക് ജനറൽ സെക്രട്ടറി ഹരി കുളങ്ങര, വനിതാവേദി ജനറൽ കൺവീനർ ഷെറിൻ ബിജു, വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ, ആർട്സ് കൺവീനർ വിനോദ് ആറാട്ടുപുഴ, സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ്, മീഡിയ കൺവീനർ വിനീത് വിൽസൺ വനിതാവേദി സെക്രട്ടറി പ്രീന സുദർശൻ, ജോയൻറ് സെക്രട്ടറി വിജി ജിജോ, കളിക്കളം കോഓഡിനേറ്റർ മാനസ പോൾസൺ എന്നിവർ സംസാരിച്ചു.
പൂക്കള മത്സരത്തിൽ മുതിർന്നവരിലും കുട്ടികളിലും അബ്ബാസിയ ഏരിയക്കും പായസ മത്സരത്തിൽ ശോഭ രാജനും ഒന്നാം സ്ഥാനം കരസ്ഥമാക്കി. വേദിയിൽ എല്ലാവർക്കും സമ്മാനങ്ങൾ നൽകി. നാട്ടിൽനിന്ന് വന്ന പാചകക്കാരനായ രാജേഷ് എടതിരിഞ്ഞിയും ട്രാസ്ക് അംഗങ്ങളും ചേർന്ന് ഒരുക്കിയ സ്വാദിഷ്ടമായ ഓണസദ്യയുമുണ്ടായിരുന്നു. ട്രാസ്കിലെ എട്ട് ഏരിയയിൽനിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച തിരുവാതിര, ഗ്രൂപ് ഡാൻസ്, ഓണപ്പാട്ട്, മറ്റു കലാപരിപാടികൾ എന്നിവയും കുവൈത്തിലെ പ്രശസ്ത ഗായകർ ഒരുക്കിയ ഗാനമേളയും നടന്നു. ട്രഷറർ ജാക്സൺ ജോസ് നന്ദി രേഖപ്പെടുത്തി.