ട്രാസ്ക് വാർഷികാഘോഷം നവംബർ മൂന്നിന്
text_fieldsകുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്തിന്റെ (ട്രാസ്ക്) പതിനേഴാമത് വാർഷികാഘോഷം ‘മഹോത്സവം-2023’ നവംബർ മൂന്നിന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ ആഘോഷിക്കും. മഹോത്സവം-2023നോട് അനുബന്ധിച്ചുള്ള റാഫിൾ കൂപൺ പ്രകാശനം അബ്ബാസിയ പോപിൻസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ അധ്യക്ഷത വഹിച്ചു.
മഹോത്സവം കൺവീനർ രജീഷ് ചിന്നൻ പ്രസിഡന്റിന് റാഫിൾ കൂപൺ കൈമാറി പ്രകാശനം നിർവഹിച്ചു. ആദ്യ വിൽപനയും നടത്തി. മഹോത്സവത്തെ കുറിച്ചും വിശദീകരിച്ചു.
വിവിധ ഏരിയകൾക്കുള്ള റാഫിൾ ബുക്കുകളും ചടങ്ങിൽ വിതരണം ചെയ്തു. ട്രാസ്ക് ജനറൽ സെക്രട്ടറി ഹരി കുളങ്ങര സ്വാഗതം പറഞ്ഞു. മീഡിയ കൺവീനർ വിനീത് വിൽസൺ, സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ്, ആർട്സ് കൺവീനർ വിനോദ് ആറാട്ടുപുഴ എന്നിവർ സന്നിഹിതരായി. ട്രഷറർ ജാക്സൺ ജോസ് നന്ദിപറഞ്ഞു. അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരസൂചകമായി സോഷ്യൽ വെൽഫെയർ കൺവീനർ ജയേഷ് ഏങ്ങണ്ടിയൂർ അനുശോചനം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

