നാട്ടിൽ കുടുങ്ങിയവർ: അടിയന്തരാവശ്യക്കാരെ കൊണ്ടുവരാൻ ശ്രമിക്കും –എംബസി
text_fieldsഇന്ത്യൻ അംബാസഡർ സിബി ജോർജ്
കുവൈത്ത് സിറ്റി: നാട്ടിൽ കുടുങ്ങിയ കുവൈത്ത് പ്രവാസികളിൽ അടിയന്തര സ്വഭാവത്തിലുള്ളവരെ പ്രത്യേകമായി കൊണ്ടുവരാൻ ശ്രമിക്കുമെന്ന് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. മാസങ്ങളായി യാത്രാനിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ വ്യക്തിപരമായി എല്ലാവരും അടിയന്തരമായി കുവൈത്തിൽ എത്തേണ്ടവരാണ്. പ്രത്യേക ദൗത്യത്തിലൂടെ എല്ലാവരെയും കൊണ്ടുവരാൻ കഴിയില്ല. അടിയന്തര സ്വഭാവം കുവൈത്ത് അധികൃതർക്ക് കൂടി ബോധ്യപ്പെടുന്ന വിധത്തിൽ പൂർണമായ വിവരങ്ങളോടെ വേണം ഇതിനായി അപേക്ഷിക്കാൻ. ഇതിനായി എംബസി പ്രത്യേക രജിസ്ട്രേഷൻ ഡ്രൈവ് നടത്തുന്നുണ്ട്.
അത്തരം അപേക്ഷകൾ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കുന്നതിന് കുവൈത്ത് അധികൃതരുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും എംബസി അറിയിച്ചു. അടിയന്തര/പ്രത്യേക സാഹചര്യം വിശദീകരിച്ച് info.kuwait@mea. gov.in എന്ന ഇ-മെയിൽ വിലാസത്തിൽ എംബസിക്ക് കത്ത് അയക്കണം.
സ്പോൺസർ ഈ കത്തിനു അംഗീകാരം നൽകിയിരിക്കണം. വ്യക്തിഗത വിവരങ്ങളുടെ കൂടെ പാസ്പോർട്ട്, സിവിൽ ഐഡി, തൊഴിൽ കരാർ (ലഭ്യമെങ്കിൽ), ആരോഗ്യമന്ത്രാലയത്തിെൻറ പോർട്ടലിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ചെയ്തതിെൻറ സ്ക്രീൻഷോട്ട്, ഇമ്യൂൺ, ശ്ലോനക്, കുവൈത്ത് മുസാഫിർ എന്നിവയുൾപ്പെടെ ആവശ്യമായ എല്ലാ ആപ്ലിക്കേഷൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിെൻറ സ്ക്രീൻ ഷോട്ട്, ഫൈനൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം. വാക്സിനേഷൻ രജിസ്ട്രേഷൻ ആപ്ലിക്കേഷനിൽ ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികൾ സമർപ്പിച്ച സർട്ടിഫിക്കറ്റുകളുടെ പരിശോധന പ്രക്രിയ കുവൈത്ത് അധികൃതർ നടത്തിവരുകയാണ്. രജിസ്ട്രേഷൻ തള്ളിയവർക്ക് മെയിൽ വഴി തള്ളാനുള്ള കാരണം ഉൾപ്പെടെ വിവരം അറിയിക്കുന്നുണ്ടെന്നും എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.
കോവിഷീൽഡ് അല്ലാത്ത വാക്സിനുകൾക്കും അംഗീകാരത്തിന് ശ്രമിക്കുന്നു -അംബാസഡർ
കുവൈത്ത് സിറ്റി: ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് അല്ലാത്ത വാക്സിനുകൾക്കും കുവൈത്തിെൻറ അംഗീകാരം ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അംബാസഡർ സിബി ജോർജ് മാധ്യമത്തിനോടും മീഡിയവണ്ണിനോടും പറഞ്ഞു. കോവിഷീൽഡിന് ലഭിച്ചതിെൻറ ഒൗദ്യോഗിക ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. കോവാക്സിൻ ഉൾപ്പെടെ മറ്റു വാക്സിനുകൾക്കുകൂടി അംഗീകാരം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾ വൈകാതെ ആരംഭിക്കുമെന്ന് തന്നെയാണ് കരുതുന്നത്. നാട്ടിൽ കുടുങ്ങിക്കിടക്കുന്നവർ ആശങ്കപ്പെടേണ്ടതില്ല. വൈകാതെ കുവൈത്തിലെത്താനുള്ള സാഹചര്യമൊരുക്കാൻ കുവൈത്ത് അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. അടിയന്തര സാഹചര്യത്തിലുള്ളവരെ പ്രത്യേക ദൗത്യത്തിലൂടെ കൊണ്ടുവരുന്നതിന് കുവൈത്ത് സമ്മതിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായാണ് രജിസ്ട്രേഷൻ ഡ്രൈവിലൂടെ വിവരം ശേഖരിക്കുന്നതെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

