ഗതാഗത നിയമ ലംഘനം: അഞ്ചുവർഷത്തിനിടെ അഞ്ചുതവണ പിടിയിലായാൽ നാടുകടത്താൻ ആലോചന
text_fieldsകുവൈത്ത് സിറ്റി: അഞ്ചുവർഷത്തിനിടെ അഞ്ചുതവണ ഗതാഗത നിയമലംഘനത്തിന് പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്താൻ ആലോചന. ഇതുസംബന്ധിച്ച നിർദേശം ആഭ്യന്തര മന്ത്രാലയം പഠിച്ചുവരുകയാണ്. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കൽ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, നടവഴിയിലെ പാർക്കിങ്, റോഡിരികിൽ വാഹനം നിർത്തി വാഹനങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുത്തുക തുടങ്ങിയവയെല്ലാം ഇതിെൻറ പരിധിയിലെത്തിക്കാനാണ് ആലോചന. നിർദേശം പ്രാബല്യത്തിലാവുകയാണെങ്കിൽ ഒേട്ടറെ വിദേശികളെ ബാധിക്കും. പലവിധത്തിൽ നടപടി കടുപ്പിച്ചിട്ടും ഗതാഗത നിയമലംഘനം തുടരുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം നാടുകടത്തലിനെ പറ്റി ആലോചിക്കുന്നത്. മേൽപറഞ്ഞ കുറ്റങ്ങൾക്ക് രണ്ടുമാസം വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. ഡ്രൈവറെ കൂടാതെ മുന്നിലിരിക്കുന്ന യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതും വാഹനം കസ്റ്റഡിയിലെടുക്കുന്ന കുറ്റമാക്കിയിട്ടുണ്ട്. ഇതിനുപുറമെ 15 ദീനാർ പിഴയും ഈടാക്കും.വാഹനം എടുത്തുമാറ്റാനുള്ള ചെലവിലേക്ക് 10 ദീനാർ അധികം ഇൗടാക്കുകയും കസ്റ്റഡിലുള്ള ഒാരോ ദിവസത്തിനും ഒരു ദീനാർ വീതം ഇൗടാക്കുമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
