ഇടപാടുകൾ അഞ്ചുമിനിറ്റിൽ പൂർത്തീകരിക്കാൻ കഴിയുന്നു –പാസി
text_fieldsകുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പ്രവാസികളുടെ ഒാരോ ഇടപാടും പൂർത്തീകരിക്കാൻ എടുക്കുന്നത് അഞ്ചു മിനിറ്റ് മാത്രമെന്ന് അധികൃതർ. സായാഹ്ന ഷിഫ്റ്റിൽ തിരക്ക് കുറവായതിനാലാണ് ഇത്രവേഗം ഇടപാട് നടത്താൻ കഴിയുന്നതെന്ന് പാസി എക്സ്റ്റേണൽ സെൻറർ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ മൻസൂർ അൽ ഹർബി അറിയിച്ചു. പാസിയുടെ 30 കേന്ദ്രങ്ങളിൽ കഴിഞ്ഞവർഷം മൂന്നുലക്ഷം ഇടപാടുകാരെ സ്വീകരിച്ചു. ഇൗ കേന്ദ്രങ്ങളിൽ 150 ജീവനക്കാരുണ്ട്. സിവിൽ െഎഡി കാർഡ് പുതുക്കുക, വിതരണം ചെയ്യുക, റദ്ദാക്കുക, വിലാസം മാറ്റുക, ഫോേട്ടാ മാറ്റുക, നവജാത ശിശുക്കളെ ചേർക്കുക, ജനനതീയതി മാറ്റുക തുടങ്ങി ഇടപാടുകളാണ് നടത്തിയത്. വിദേശികൾക്ക് സേവനം വൈകീട്ട് മാത്രമായി ക്രമപ്പെടുത്തിയിട്ടുണ്ട്. രാവിലെ സ്വദേശികൾക്കും ജി.സി.സി പൗരന്മാർക്കും ബിദൂനികൾക്കുമാണ് സമയം അനുവദിച്ചിട്ടുള്ളത്.