ദിമിത്ര ഡി. അൽവിസിന് ട്രാക്ക് സ്വീകരണം നൽകി
text_fieldsശ്രീലങ്കൻ എയർലൈൻസ് കൺട്രി മാനേജർ ദിമിത്ര ഡി. അൽവിസിന് ട്രാക്ക് പ്രസിഡൻറ്
എം.എ. നിസാം സ്നേഹോപഹാരം നൽകുന്നു
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) കേന്ദ്ര കമ്മിറ്റി കുവൈത്ത് ശ്രീലങ്കൻ എയർലൈൻസിൽ പുതിയതായി ചുമതലയേറ്റ കൺട്രി മാനേജർ ദിമിത്ര ഡി. അൽവിസിന് സ്വീകരണം നൽകി.
മറുപടിപ്രസംഗത്തിൽ അദ്ദേഹം ട്രാക്കിന്റെ പ്രവർത്തനങ്ങൾക്ക് ശ്രീലങ്കൻ എയർലൈൻസിന്റെ പൂർണ പിന്തുണ ഉറപ്പുനൽകി. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രാക്ക് പ്രസിഡൻറ് എം.എ. നിസാം അധ്യക്ഷത വഹിച്ചു. ട്രാക്ക് ചെയർമാൻ പി.ജി. ബിനു, ട്രാക്ക് വനിതാവേദി പ്രസിഡൻറ് പ്രിയ രാജ് എന്നിവർ സംസാരിച്ചു.
ചെയർമാൻ പി.ജി. ബിനു ദിമിത്ര ഡി. അൽവിസിനെ പൊന്നാടയണിയിച്ച് വേദിയിലേക്ക് ക്ഷണിച്ചു. പ്രസിഡൻറ് എം.എ. നിസാം സ്നേഹോപഹാരം നൽകി. ശ്രീലങ്കൻ എയർലൈൻസ് സെയിൽസ് മാനേജർ അനീഷ് കൃഷ്ണൻ, സെയിൽസ് എക്സിക്യൂട്ടിവ് വർഗീസ്, ട്രാക്ക് വൈസ് പ്രസിഡൻറ് ശ്രീരാഗം സുരേഷ്, സെക്രട്ടറി വി.ആർ. വിജിത്ത്, ജോ. ട്രഷറർ കൃഷ്ണരാജ്, കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എം.ജി. അജിത്.
കെ.ഒ. അരുൺ കുമാർ, എസ്. പ്രശാന്ത്, റോബർട്ട് രത്നരാജ്, രഞ്ജിത്ത് ജോണി, വനിതാവേദി വൈസ് പ്രസിഡൻറ് ശ്രീലത സുരേഷ്, സെക്രട്ടറി അനു അയ്യപ്പൻ, ട്രഷറർ ഷിനി റോബർട്ട്, ജോ. ട്രഷറർ എ.ആർ. അശ്വതി, ആർട്സ് സെക്രട്ടറി ജിൻസി ലതീഷ് എന്നിവർ സംബന്ധിച്ചു. ട്രാക്ക് ആക്ടിങ് ജനറൽ സെക്രട്ടറി ആഷ്ലി ജോസഫ് സ്വാഗതവും ട്രഷറർ ലിജോയി ജോളി ലില്ലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

