ട്രാക്ക് ഫഹാഹീൽ യൂനിറ്റ് രൂപവത്കരിച്ചു
text_fieldsപി.ആർ. രജിത്ത് (കൺ.), സതീഷ് കെ.നായർ (സെക്ര.),
ബിജു വെട്ടുകാട് (ട്രഷ.)
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) ഫഹാഹീൽ യൂനിറ്റ് രൂപവത്കരിച്ചു. മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം ട്രാക്ക് ചെയർമാൻ പി.ജി. ബിനു ഉദ്ഘാടനം ചെയ്തു. ട്രാക്ക് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എം.എ. നിസ്സാം അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: രജിത്ത് പി.ആർ (കൺ), സതീഷ് കെ.നായർ (സെക്ര.), ബിജു വെട്ടുകാട് (ട്രഷ), ഡൊമനിക് ആന്റണി (ജോ.കൺ), ഹരിലാൽ എൻ.സി.നായർ (ജോ.സെക്ര), അജേഷ്.എസ് (ജോ.ട്രഷ.), സിജു മാർട്ടിൻ, വിനീത് വി.പിള്ള, പ്രവീൺ.വി, പി.തുളസി, ഷാജി ആന്റണി (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).
കേന്ദ്ര ഭാരവാഹികളായ ശ്രീരാഗം സുരേഷ്, ആഷ്ലി ജോസഫ്, ലിജോയ് ജോളി ലില്ലി, ഉപദേശക സമിതി അംഗങ്ങളായ ഡോ. ശങ്കരനാരായണൻ, ജയകൃഷ്ണ കുറുപ്പ്, ഹരിപ്രസാദ്, വനിത വേദി പ്രസിഡന്റ് പ്രിയ രാജ്, ജനറൽ സെക്രട്ടറി സരിത ഹരിപ്രസാദ്, സെക്രട്ടറി അനു അയ്യപ്പൻ, ജോ.ട്രഷറർ അശ്വതി എ.ആർ എന്നിവർ ആശംസകൾ നേർന്നു. ഫഹാഹീൽ യൂനിറ്റ് മുൻ കൺവീനർ കൃഷ്ണരാജ് സ്വാഗതവും പുതിയ കൺവീനർ പി.ആർ. രജിത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

