Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗതാഗത നിയമലംഘനം: വാഹനം...

ഗതാഗത നിയമലംഘനം: വാഹനം കസ്​റ്റഡിയിലെടുക്കുന്നത്​ തുടരും

text_fields
bookmark_border
ഗതാഗത നിയമലംഘനം: വാഹനം കസ്​റ്റഡിയിലെടുക്കുന്നത്​ തുടരും
cancel

കുവൈത്ത്​ സിറ്റി: ഗതാഗത നിയമലംഘനത്തിന്​ വാഹനം കസ്​റ്റഡിയിലെടുക്കുന്നത്​ തുടരുമെന്ന്​ ആഭ്യന്തര മന്ത്രാലയം വ്യക്​തമാക്കി. സീറ്റ്​ ബെൽറ്റ്​ ധരിക്കാതിരിക്കൽ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ കൈയിലെടുത്ത്​ സംസാരിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക്​ രണ്ടുമാസം വരെ കസ്​റ്റഡിയിലെടുക്കുന്നത്​ തുടരുമെന്ന്​ ഗതാഗത വകുപ്പ്​ അസി.​ അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫഹദ്​ അൽ ശുവൈഇ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹെൽമറ്റ്​ ധരിക്കാതെ ബൈക്ക്​ ഒാടിച്ചാലും ഇതേ നടപടിയുണ്ടാവും. സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാനാണ്​ ഗതാഗത നിയമം കർശനമാക്കുന്നത്​. 
റോഡ്​ സുരക്ഷിതമാക്കേണ്ടതുണ്ട്​. നിയമം നടപ്പാക്കിയതി​​​െൻറ പിറ്റേ ദിവസം വാഹനാപകടം 375ൽനിന്ന്​ 264 ആയി കുറഞ്ഞു.

 അനധികൃത പാർക്കിങ്​ 4000ത്തിൽനിന്ന്​ 150 ആയാണ്​ കുറഞ്ഞത്​. നടപടികൾ കർശനമാക്കുന്നത്​ ​ഫലപ്രദമാണെന്നാണ്​ ഇത്​ വ്യക്​തമാക്കുന്നത്​. രണ്ടുദിവസം മുതൽ പരമാവധി രണ്ടു​ മാസം വരെയാണ്​ വാഹനം കസ്​റ്റഡിയിലെടുക്കുക. നിയമാനുസൃതമായ പിഴ ഇൗടാക്കുകയും ചെയ്യും. ചില ഗുരുതര നിയമലംഘനങ്ങൾക്ക്​ കനത്ത പിഴ ഇൗടാക്കുന്നത്​ സംബന്ധിച്ച്​ ആഭ്യന്തരമന്ത്രി ശൈഖ്​ ഖാലിദ്​ അൽ ജർറാഹ്​ അസ്സബാഹ്​ പാർലമ​​െൻറ്​ അംഗങ്ങളുമായി ചർച്ച നടത്തിവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രായമായവർ, വനിതകൾ, അംഗപരിമിതർ എന്നിവർക്ക്​ മാനുഷിക പരിഗണന നൽകി വാഹനം കസ്​റ്റഡിയിലെടുക്കുന്നതിൽ ഇളവ്​ അനുവദിക്കുമെന്ന്​ ഫഹദ്​ അൽ ശുവൈഇ അറിയിച്ചു.

വൻ പ്രതിഷേധം ഉയർന്നതിനൊടുവിൽ, വാഹനം രണ്ടുമാസത്തേക്ക്​ പിൻവലിക്കുമെന്ന തീരുമാനം ആഭ്യന്തര മന്ത്രാലയം നേരത്തെ മരവിപ്പിച്ചിരുന്നു. ഇതനുസരിച്ച്​ കസ്​റ്റഡിയിലെടുത്ത വാഹനങ്ങൾ ഗതാഗത വകുപ്പ്​ വാഹന ഉടമകൾക്ക്​ തന്നെ തിരിച്ചെത്തിക്കുകയും ചെയ്​തു. കൂടിയാലോചനക്കൊടുവിൽ നിയമവുമായി മുന്നോട്ടുപോവാൻ തന്നെ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ആഭ്യന്തരമന്ത്രിയെ കുറ്റവിചാരണ ചെയ്യുമെന്ന് എം.പി
കുവൈത്ത് സിറ്റി: സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ൈഡ്രവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് വാഹനം കസ്​റ്റഡിയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എം.പി റിയാദ് അൽ അദസാനി. ഈ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹിനെതിരെ കുറ്റവിചാരണാ പ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് അപകടങ്ങൾ കുറക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനും നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് അവകാശമുണ്ട്. പക്ഷേ, അതെല്ലാം ഭരണഘടന അനുശാസിക്കുന്ന തരത്തിലും ജനങ്ങളെ പ്രയാസപ്പെടുത്താത്ത നിലക്കുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newstraffic violence
News Summary - traffic violence-kuwait-gulf news
Next Story