Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട്രാ​ഫി​ക്...

ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ൾ​; ശ​ക്ത​മാ​യ ന​ട​പ​ടി​ക്കൊ​രു​ങ്ങി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

text_fields
bookmark_border
traffic
cancel
camera_alt

മ​ന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് ട്രാ​ഫി​ക് അ​ഫ​യേ​ഴ്‌​സ് ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ​സ് ഉ​ദ്യോ​ഗ​സ​ഥ​രോ​ടൊ​പ്പം

കു​​വൈ​​ത്ത് സി​​റ്റി: ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക്കൊ​രു​ങ്ങി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.ഗ​താ​ഗ​ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് നി​ർ​ദേ​ശം ന​ൽ​കി. ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്‌​മെൻറി​ന്റെ സെ​ൻ​ട്ര​ൽ ക​ൺ​ട്രോ​ൾ റൂ​മും ഓ​പ​റേ​ഷ​ൻ സെൻറ​ര്‍ സ​ന്ദ​ര്‍ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കാ​നും സ​മ​ഗ്ര​മാ​യ ട്രാ​ഫി​ക് ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​നും നി​യ​മ ലം​ഘ​ക​രെ പി​ടി​കൂ​ടാ​ൻ പ​ട്രോ​ളി​ങ് വ്യാ​പ​ക​മാ​ക്കാ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. വി​വി​ധ സ​മ​യ​ങ്ങ​ളി​ലെ ഗ​താ​ഗ​ത സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ട​ന​ടി കൈ​കാ​ര്യം ചെ​യ്യാ​നും ഉ​ണ​ർ​ത്തി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ട്രാ​ഫി​ക് അ​ഫ​യേ​ഴ്‌​സ് ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ​സ് അ​സി​സ്റ്റ​ൻ​റ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ യൂ​സ​ഫ് ഹം​ദാ​ൻ അ​ൽ ഖ​ദ്ദ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു.

സെ​ൻ​ട്ര​ൽ ക​ൺ​ട്രോ​ൾ സി​സ്റ്റം, നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ വ​ഴി​യു​ള്ള ട്രാ​ഫി​ക് നി​രീ​ക്ഷ​ണ സം​വി​ധാ​നം, റോ​ഡു​ക​ളി​ലെ​യും ക​വ​ല​ക​ളി​ലെ​യും ട്രാ​ഫി​ക്കി​ന്റെ അ​ള​വ് ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള ട്രാ​ഫി​ക് കൗ​ണ്ടി​ങ് സി​സ്റ്റം എ​ന്നി​വ മ​ന്ത്രി വി​ല​യി​രു​ത്തി. ട്രാ​ഫി​ക് പ​രാ​തി​ക​ൾ ഫോ​ൺ വ​ഴി സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും അ​വ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും വി​വി​ധ റോ​ഡു​ക​ളി​ൽ ട്രാ​ഫി​ക് പ​ട്രോ​ളി​ങ്ങി​ന്റെ വ്യാ​പ​ന​വും അ​വ​ലോ​ക​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of Home AffairsTraffic ViolationsKuwait
News Summary - Traffic Violations; With strong action Ministry of Home Affairs
Next Story