Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭിന്നശേഷിക്കാർക്ക്​...

ഭിന്നശേഷിക്കാർക്ക്​ ട്രാഫിക്​ സർവിസ്​ സെൻറർ തുറന്നു

text_fields
bookmark_border
ഭിന്നശേഷിക്കാർക്ക്​ ട്രാഫിക്​ സർവിസ്​ സെൻറർ തുറന്നു
cancel
camera_alt

ഭിന്നശേഷിക്കാർക്കായി ഗതാഗത വകുപ്പ്​ ആസ്ഥാനത്ത്​ പ്രത്യേക സർവിസ്​ സെൻറർ തുറന്നപ്പോൾ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക ട്രാഫിക്​ സർവിസ്​ സെൻറർ തുറന്നു. ഗതാഗത വകുപ്പ്​ ആസ്ഥാനത്തുതന്നെയാണ്​ ഭിന്നശേഷിക്കാരുടെ വിവിധ സേവനങ്ങൾക്കായി പ്രത്യേക കേന്ദ്രം തുറന്നത്​. ഡ്രൈവിങ്​ ലൈസൻസ്​ പുതുക്കൽ, വാഹന രജിസ്​ട്രേഷൻ, മറ്റു കാര്യങ്ങൾ എന്നിവക്ക്​ ഭിന്നശേഷിക്കാർ വീൽചെയറിൽനിന്ന്​ ഇറങ്ങാതെത്തന്നെ കഴിയുന്ന ഡ്രൈവ്​ ത്രൂ സർവിസാണ്​ ആരംഭിച്ചത്​.

ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഇസ്സാം അൽ നഹാം ഉദ്​ഘാടനം നിർവഹിച്ചു. കേന്ദ്രം കൂടുതൽ വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ്​ മന്ത്രാലയമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ്​, ഭിന്ന ശേഷി വകുപ്പിലെ സൈക്ലോജിക്കൽ ഡയറക്​ടർ ഹനാദി അൽ മുബൈലിഷ്​ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:disabledTraffic service center
Next Story