Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2026 1:55 PM IST Updated On
date_range 9 Aug 2026 1:55 PM ISTകിങ് ഫഹദ് റോഡിൽ ഗതാഗത നിയന്ത്രണം
text_fieldsbookmark_border
കുവൈത്ത് സിറ്റി: കിങ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം. റോഡ് നമ്പർ 40ലെ വലതുവശത്തെ രണ്ട് പാതകളിൽ ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബയാൻ പ്രദേശത്തിന് എതിർവശത്തുള്ള അഞ്ചാം റിങ് റോഡിലേക്കുള്ള പ്രവേശന കവാടവും അടച്ചിടും. റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. തിരക്കേറിയ സമയങ്ങളിൽ പ്രദേശത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. ട്രാഫിക് അടയാളങ്ങൾ പാലിക്കാനും സാധ്യമാകുന്നിടത്ത് ബദൽ റോഡുകൾ ഉപയോഗിക്കാനും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

