Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹന പരിശോധന കർശനമാക്കി ട്രാഫിക് പൊലീസ്

text_fields
bookmark_border
ഒരാഴ്ചക്കിടെ 30,426 ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തി
വാഹന പരിശോധന കർശനമാക്കി ട്രാഫിക് പൊലീസ്
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് വാഹന പരിശോധന കർശനമാക്കി ട്രാഫിക് പൊലീസ്. ഒരാഴ്ചക്കിടെ നടന്ന പരിശോധനയില്‍ ആറ് ഗവർണറേറ്റുകളിൽ നിന്നായി 30,426 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത 47 പേരെ കസ്റ്റഡിയിലെടുത്തു.ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ ഡിപ്പാർട്മെന്റുകളുടെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പരിശോധന സംഘടിപ്പിച്ചത്.

നിയമലംഘനം നടത്തിയ 84 വാഹനങ്ങളും 15 മോട്ടോർ സൈക്കിളുകളും സുരക്ഷ കാമ്പയിനില്‍ പിടിച്ചെടുത്തിട്ടുണ്ട്. പൊതുസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ വിസ കാലാവധി കഴിഞ്ഞ നിരവധി പേരെയും അറസ്റ്റ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Traffic police have tightened vehicle inspection
Next Story