ട്രാഫിക് പരിശോധന ശക്തം; 168 നിയമലംഘനങ്ങൾ രേഖപ്പെടുത്തി
text_fieldsകുവൈത്ത് സിറ്റി: സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് കർശന പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനകളിൽ നിരവധി ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി.
സെപ്റ്റംബർ 13 മുതൽ 20 വരെയുള്ള ഒരാഴ്ചക്കാലയളവിൽ നടന്ന സുരക്ഷാ, ട്രാഫിക് പരിശോധനയിൽ നൂറുകണക്കിന് വാഹനങ്ങൾക്കെതിരെ നടപടി എടുത്തു. ഈ കാലയളവിൽ 168 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഇതിൽ 21 പേരെ മുൻകരുതൽ തടങ്കലിൽ വെച്ചു. 36 വാഹനങ്ങളും മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 11 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു. തിരിച്ചറിയൽ രേഖകൾ കൈവശം വെക്കാത്ത 74 പേരെയും കസ്റ്റഡിയിലെടുത്തു.
റോഡുസുരക്ഷ ഉറപ്പുവരുത്താനും അമിത വേഗത കണ്ടെത്താനും രാജ്യത്ത് റോഡരികിൽ കാമറകൾ സഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ അശ്രദ്ധരായ ഡ്രൈവർമാരെ പിടികൂടാൻ ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഓവർടേക്കിങ്, മറ്റുവാഹനങ്ങൾക്കു തടസ്സം സൃഷ്ടിക്കൽ എന്നിവ ഡ്രോണുകൾ രേഖപ്പെടുത്തും. സമൂഹമാധ്യങ്ങളിൽ വരുന്ന നിയമലംഘന ദൃശ്യങ്ങളും അധികൃതർ പരിശോധിക്കുന്നുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും തെറ്റായ പ്രവണതകൾ തടയുന്നതിനും പൗരന്മാരും താമസക്കാരും സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

