ഗ​താ​ഗ​ത​ക്കു​രു​ക്ക്​: വി​ദേ​ശി​ക​ളെ ഒ​ന്നി​ല​ധി​കം കാ​ർ വാ​ങ്ങാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ ശി​പാ​ർ​ശ

11:50 AM
13/10/2017

കു​വൈ​ത്ത്​ സി​റ്റി: അ​റ​ബ്​ വം​ശ​ജ​ര​ട​ക്കം കു​വൈ​ത്തി​ലു​ള്ള വി​ദേ​ശി​ക​ളെ ഒ​ന്നി​ല​ധി​കം​ കാ​റു​ക​ൾ ഉ​ട​മ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ ശി​പാ​ർ​ശ. 
രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഗ​താ​ഗ​ത വ​കു​പ്പ്​ ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ടി​ലാ​ണ്​ ശി​പാ​ർ​ശ​യു​ള്ള​ത്. രാ​ജ്യ​ത്തെ റോ​ഡു​ക​ൾ​ക്ക്​ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​തി​നേ​ക്കാ​ൾ അ​ധി​കം വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ത​ന്നെ നി​ര​ത്തി​ലു​ണ്ട്. 20 ല​ക്ഷ​ത്തി​ന​ടു​ത്ത്​ വാ​ഹ​ന​ങ്ങ​ൾ രാ​ജ്യ​ത്ത്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്. ഇ​തി​ൽ 15,52,722 എ​ണ്ണം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​ണ്. 2,45,626 പി​ക്ക​പ്പ് വാ​ഹ​ന​ങ്ങ​ളും 28,722 ബ​സു​ക​ളും നി​ര​ത്തി​ൽ ഓ​ടു​ന്നു​ണ്ട്. രാ​ജ്യ​ത്തെ ആ​കെ ടാ​ക്സി​ക​ളു​ടെ എ​ണ്ണം 17,458 ആ​ണ്. ഓ​രോ 366 സി​വി​ലി​യ​ൻ വാ​ഹ​ന​ത്തി​നും ഒ​രു പൊ​ലീ​സ്​ കാ​ർ എ​ന്ന തോ​തി​ൽ ട്രാ​ഫി​ക് വി​ഭാ​ഗം സേ​വ​ന​ത്തി​നും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നും  പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ്​​കൂ​ൾ സ​മ​യ​ങ്ങ​ളി​ലെ തി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​ണ്. 

5,258 വാ​ഹ​ന​ങ്ങ​ളാ​ണ് പൊ​ലീ​സ്​ നി​രീ​ക്ഷ​ണ​ത്തി​നും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 12 ല​ക്ഷം വാ​ഹ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​​ള്ളാ​നു​​ള്ള ശേ​ഷി​യേ ഇ​വി​ട​ത്തെ റോ​ഡു​ക​ൾ​ക്കു​ള്ളൂ. ഓ​രോ വ​ർ​ഷ​വും വ​ർ​ധി​ച്ചു വ​രു​ന്ന വാ​ഹ​ന​പ്പെ​രു​പ്പ​ത്തെ ഉ​ൾ​ക്കൊ​ള്ളാ​ൻ രാ​ജ്യ​ത്തെ നി​ര​ത്തു​ക​ൾ​ക്കു ക​ഴി​യു​ന്നി​ല്ല. പ്ര​തി​വ​ർ​ഷം 4.8 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് വാ​ഹ​ന എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും അ​നു​വ​ദി​ക്കു​ന്ന ലൈ​സ​ൻ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ടെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ സ്​​ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ്യ​ക്ത​മാ​ക്കു​ന്ന​ത്. 84,543 ൈഡ്ര​വി​ങ് ലൈ​സ​ൻ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ 60,110 എ​ണ്ണ​വും സ്വ​ന്ത​മാ​ക്കി​യ​ത് വി​ദേ​ശി​ക​ളാ​ണ്.

COMMENTS