Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാ​പാ​ര...

വ്യാ​പാ​ര നി​യ​ന്ത്ര​ണം : സാ​മ്പ​ത്തി​ക മേ​ഖ​ല​യെ ബാ​ധി​ക്കും

text_fields
bookmark_border
വ്യാ​പാ​ര നി​യ​ന്ത്ര​ണം : സാ​മ്പ​ത്തി​ക മേ​ഖ​ല​യെ ബാ​ധി​ക്കും
cancel
camera_alt

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ ​യോ​ഗം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി വ്യാ​പാ​ര മേ​ഖ​ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ​യും തൊ​ഴി​ലി​നെ​യും ബാ​ധി​ക്കും. നേ​ര​ത്തേ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി വ്യാ​പാ​ര മേ​ഖ​ല പ​തി​യെ ക​ര​ക​യ​റി വ​രു​ന്ന​തി​നി​ടെ​യാ​ണ്​ പു​തി​യ നി​യ​ന്ത്ര​ണം.

രാ​ത്രി എ​ട്ടി​നും പു​ല​ർ​​ച്ച അ​ഞ്ചി​നും ഇ​ട​യി​ലാ​ണ്​ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഇ​ത്​ പ്രാ​ബ​ല്യ​ത്തി​ലാ​കും. രാ​ത്രി​യി​ൽ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ നി​യ​ന്ത്ര​ണ​മെ​ങ്കി​ലും ഇ​ത്​ വ്യാ​പി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളാ​നാ​കി​ല്ല. ഫാ​ർ​മ​സി, ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക്​ ഇ​ള​വ്​ ന​ൽ​കി​യ​ത്​ ആ​ശ്വാ​സ​മാ​ണെ​ങ്കി​ലും ഇ​ത​ല്ലാ​ത്ത ആ​യി​ര​ക്ക​ണ​ക്കി​ന്​ സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്.

ഒ​രു​മാ​സ​ത്തേ​ക്കാ​ണ്​ ഇ​പ്പോ​ൾ നി​യ​​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഹെ​ൽ​ത്ത്​​ ക്ല​ബു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, സ​ലൂ​ണു​ക​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യി അ​ട​ച്ചി​ട​ണം. നേ​ര​ത്തേ മാ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ട്ട​ത്​ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ കു​റ​ച്ചൊ​ന്നു​മ​ല്ല പ്ര​യാ​സ​ത്തി​ലാ​ക്കി​യ​ത്.

റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്ക്​ രാ​ത്രി എ​ട്ടി​നും പു​ല​ർ​ച്ച അ​ഞ്ചി​നു​മി​ട​ക്ക്​ ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ​ക്ക്​ അ​നു​മ​തി​യു​ണ്ട്. ത​മ്പു​ക​ളി​ലും ഹാ​ളു​ക​ളി​ലും ഒ​രു​ത​ര​ത്തി​ലു​ള്ള ഒ​ത്തു​കൂ​ട​ലു​ക​ളും പാ​ടി​ല്ലെ​ന്ന്​ മ​ന്ത്രി​സ​ഭ ഉ​ത്ത​ര​വി​ട്ടു.

ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ ആ​ദ്യം ചെ​റി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ തു​ട​ങ്ങി പി​ന്നീ​ട്​ പൂ​ർ​ണ ക​ർ​ഫ്യൂ വ​രെ എ​ത്തു​ക​യാ​യി​രു​ന്നു. ജോ​ലി​ക്ക്​ പോ​കാ​നാ​വാ​തെ നി​ര​വ​ധി പേ​ർ പ്ര​യാ​സ​പ്പെ​ട്ടു. അ​വ​ശ്യ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളും ഗ്യാ​സും തീ​ർ​ന്ന്​ പ്ര​യാ​സം ഉ​ണ്ടാ​യി. ​

വീ​ണ്ടും കോ​വി​ഡ്​ വ​ർ​ധി​ക്കു​േ​മ്പാ​ൾ പേ​ടി​പ്പെ​ടു​ത്തു​ന്ന അ​ക്കാ​ല​മാ​ണ്​ ജ​ന​ങ്ങ​ളു​ടെ മ​ന​സ്സി​ൽ. അ​ന്ന​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ന്ന പ​ല ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഇ​പ്പോ​ഴും ആ​ഘാ​ത​ത്തി​ൽ​നി​ന്ന്​ പൂ​ർ​ണ​മാ​യി മു​ക്തി നേ​ടി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story