ട്രാക്ക് വനിതവേദി പായസ മത്സരവും സെമിനാറും
text_fieldsട്രാക്ക് വനിതവേദി പായസ മത്സര പരിപാടിയിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) വനിതവേദിയുടെ ആഭിമുഖ്യത്തിൽ പായസ മത്സരവും നോർക്ക പ്രവാസി ബോധവത്കരണവും സംഘടിപ്പിച്ചു. ട്രാക്ക് വനിത വേദി പ്രസിഡന്റ് പ്രിയ രാജ് അധ്യക്ഷതവഹിച്ചു.
ആർ. നാഗനാഥൻ പ്രവാസി ക്ഷേമ നിധി പദ്ധതികൾ പ്രവാസി പെൻഷൻ എന്നിവ വിശദീകരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക ക്വിസ് മത്സരവും സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകയും 50 വർഷത്തിലേറെയായി പ്രവാസ ജീവിതവും നയിക്കുന്ന റെയ്ച്ചൽ ഫെർണാണ്ടസിനെ വനിത വേദി പ്രസിഡന്റും വനിത വേദി ജനറൽ സെക്രട്ടറിയും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ആർ. നാഗനാഥൻ റെയ്ച്ചൽ ഫെർണാണ്ടസിന് സ്നേഹോപഹാരം നൽകി. പായസ മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ രസനാ, ബബിത, അമ്പിളി എന്നിവർക്ക് ആർ. നാഗനാഥൻ, ട്രാക്ക് ജനറൽ സെകട്ടറി രാധാകൃഷ്ണൻ, ട്രാക്ക് വനിത സെക്രട്ടറി ജോബി എന്നിവർ സമ്മാനങ്ങൾ കൈമാറി. ട്രാക്ക് ജനറൽ സെക്രട്ടറി രാധ കൃഷ്ണൻ, മുൻ കൗൺസിലർ ബെർട്ടിൽ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ജോബി പരിപാടികൾ നിയന്ത്രിച്ചു. വനിത വേദി ജനറൽ സെക്രട്ടറി സരിത ഹരിപ്രസാദ് സ്വാഗതവും സെക്രട്ടറി അനു അയ്യപ്പൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

