ട്രാക്ക് വനിതാവേദി ‘വിമൻസ് ഫെസ്റ്റ് 2025’
text_fieldsതിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്)
വനിതാവേദി ‘വിമൻസ് ഫെസ്റ്റ് 2025’ മന്ത്രി കെ.ബി. ഗണേശ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) വനിതാവേദി ‘വിമൻസ് ഫെസ്റ്റ് - 2025’ സംഘടിപ്പിച്ചു. കേരള ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേശ് കുമാർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
ട്രാക്ക് വനിതാവേദി പ്രസിഡന്റ് പ്രിയ രാജ് അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി. ബിനു ആമുഖ പ്രസംഗം നടത്തി. സിനിമ പിന്നണി ഗായിക എസ്. സിന്ധു ദേവി രമേഷ് അന്തരിച്ച ഗായകൻ പി. ജയചന്ദ്രന് ഗാനാർച്ചനയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു. കുട ജനറൽ കൺവീനർ മാർട്ടിൻ മാത്യു, സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കര, കൊല്ലം ജില്ല പ്രവാസി അസോസിയേഷൻ വനിതാവേദി ചെയർപേഴ്സൻ രജ്ഞന ബിനിൽ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എകസ്പാറ്റ്സ് അസോസിയേഷൻ വനിതാവേദി ചെയർപേഴ്സൻ ഷംന വിനോജ്, പത്തനംതിട്ട ജില്ലാ അസോസിയേഷൻ ലേഡീസ് വിങ് ചെയർപേഴ്സൺ രജീന ലത്തീഫ്, വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി എസ്. സുമലത, ട്രാക്ക് കേന്ദ്ര കമ്മിറ്റി അംഗം രമേശ് നായർ എന്നിവർ സംസാരിച്ചു.
കുവൈത്ത് കാൻസർ കൺട്രോൾ സെന്ററിലെ മെഡിക്കൽ ഓങ്കോളജിസ്റ്റും ഇന്ത്യൻ ഡോക്ടേർസ് ഫോറം വൈസ് പ്രസിഡന്റുമായ ഡോക്ടർ സുശോവന സുജിത് നായർ ബോധവത്കരണ ക്ലാസെടുത്തു. കുട്ടികൾക്കായി സംഘടിപ്പിച്ച കളിയരങ്ങ് മത്സരത്തിലെ വിജയികൾക്ക് മന്ത്രി കെ.ബി. ഗണേശ് കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വനിതാവേദി പ്രസിഡന്റ് പ്രിയ രാജ് ഗണേഷ് കുമാറിന് സ്നേഹോപഹാരം നൽകി. ട്രാക്ക് കേന്ദ്ര കമ്മിറ്റി ജോയന്റ് ട്രഷറർ കൃഷ്ണ രാജ് പരിപാടികൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം ജനറൽ കൺവീനർ അനു അയ്യപ്പൻ സ്വാഗതവും പ്രഭിത പ്രഭാകരൻ നന്ദിയും പറഞ്ഞു.

