ട്രാക്ക് കുവൈത്ത് വിനോദയാത്രയും സമ്മാനദാനവും നടത്തി
text_fieldsതിരുവനന്തപുരം നോൺ റെസിഡൻറ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് സംഘടിപ്പിച്ച വിനോദയാത്ര
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻറ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) പിക്നിക് സംഘടിപ്പിച്ചു.
വഫ്രയിൽ നടന്ന പരിപാടി ട്രാക്കിെൻറ തിരുവനന്തപുരം ജില്ലയുടെ ചീഫ് കോഓഡിനേറ്റർ എം.എ. ഹിലാൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ട്രാക്ക് പ്രസിഡൻറ് എം.എ. നിസാം അധ്യക്ഷത വഹിച്ചു. ചെയർമാൻ പി.ജി. ബിനു മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് ശ്രീരാഗം സുരേഷ്, ഡോ. ശങ്കരനാരായണൻ, ഉപദേശക സമിതി അംഗങ്ങളായ കെ.പി. സുരേഷ്, ജയകൃഷ്ണകുറുപ്പ്, ഡോ. ബിജി ബഷീർ, ഗോപകുമാർ, വനിതവേദി പ്രസിഡൻറ് പ്രിയരാജ്, വനിത ആക്ടിങ് സെക്രട്ടറി സരിത ഹരി, വനിത ട്രഷറർ മിനി ജഗദീഷ് എന്നിവർ സംസാരിച്ചു.
വനിതവേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനിൽ സംഘടിപ്പിച്ച 'ഓണത്തുമ്പി-2021' കുട്ടികളുടെ ചിത്രരചന മത്സരത്തിെൻറയും ഓണപ്പാട്ട് മത്സരത്തിെൻറയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
പിക്നിക് ജനറൽ കൺവീനർ കെ.ആർ. ബൈജു സ്വാഗതവും ട്രഷറർ മോഹൻകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

