ട്രാക്ക് ഫുട്ബാൾ ടൂർണമെന്റ് നാളെ
text_fieldsട്രാക്ക് ഫുട്ബാൾ ടൂർണമെന്റ് ‘ട്രിവാൻസ് കപ്പ് - 2023’ ഫ്ലയർ പ്രകാശനം
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കും. വൈകീട്ട് 4:30 മുതൽ ഫഹാഹീൽ സൂക്ക് സബ സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം. ‘ട്രിവാൻസ് കപ്പ് - 2023’ എന്നു പേരിട്ട ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുക്കും.
ഐ.എസ്.എഫ്.സി, ബീച്ച് എഫ്.സി മംഗഫ്, ഫ്രണ്ട്സ് യുനൈറ്റഡ് എഫ്.സി, ഗ്രാൻഡ് സോക്കർ എഫ്.സി ഫർവാനിയ, എഫ്.സി. മിഷറഫ്, അറഫാ, എ.കെ.എഫ്.സി, ട്രാക്ക് ട്രിവാൻഡ്രം, ചങ്ങായീസ് അബ്ബാസിയ, ലക്കിസ്റ്റാർ ഫർവാനിയ, കിഫാ കുവൈത്ത്, ചാലിശ്ശേരി ബോയ്സ്, സ്പാർക്ക് എഫ്.സി അബ്ബാസിയ, യു.എഫ്.സി മംഗഫ്, ചില്ലീസ് റസ്റ്റാറന്റ് മംഗഫ്, എഫ്.സി. സോക്കർ സിറ്റി എന്നിവയാണ് ടീമുകൾ.
അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ‘ട്രിവാൻസ് കപ്പ് - 2023’ ഫ്ലയർ ടൂർണമെന്റ് ജനറൽ കൺവീനർ ഹരിപ്രസാദ് ടീം മാനേജർമാർക്ക് നൽകി പ്രകാശനം ചെയ്തു. ട്രാക്ക് ട്രിവാൻഡ്രം ടീം അംഗങ്ങൾക്കുളള ജഴ്സി ട്രാക്ക് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ വിതരണം ചെയ്തു. ട്രാക്ക് പ്രസിഡന്റ് എം.എ. നിസ്സാം അധ്യക്ഷത വഹിച്ചു.
ചെയർമാൻ പി.ജി. ബിനു, ടൂർണമെന്റ് കൺവീനർ ലിജോയ് ജോളി എന്നിവർ സംസാരിച്ചു. ടൂർണമെന്റ് ജനറൽ കൺവീനർ ഹരിപ്രസാദ് സ്വാഗതവും ട്രാക്ക് ട്രഷറർ മോഹനകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

