ട്രാക്ക് –ബി.ഡി.കെ സംയുക്ത രക്തദാന ക്യാമ്പ്
text_fieldsട്രാക്ക് -ബി.ഡി.കെ സംയുക്ത രക്തദാന ക്യാമ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ഓഫ് കുവൈറ്റും (ട്രാക്ക്) ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും (ബി.ഡി.കെ) സംയുക്തമായി അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ട്രാക്ക് ജനറൽ സെക്രട്ടറി മോഹന കുമാർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ശ്രീരാഗം സുരേഷ് ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ സീനിയർ എക്സിക്യൂട്ടീവ് അംഗം മനോജ് മാവേലിക്കര, ബി.ഡി.കെ ജനറൽ കൺവീനർ നിമിഷ് കാവാലം, ജോയിന്റ് കൺവീനർ നളിനാക്ഷൻ, ക്യാമ്പ് കോർഡിനേറ്റർ പ്രവീൺ, കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു.
ട്രാക്ക് ജോയിൻറ് സെക്രട്ടറി സിബി ഇമ്മാനുവേൽ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം റോബർട്ട് നന്ദിയും പറഞ്ഞു. ട്രഷറർ അരുൺകുമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ട്രാക്ക് വൈസ് പ്രസിഡന്റ് അജി കുട്ടപ്പൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ രാധാകൃഷ്ണൻ, മണികണ്ഠൻ, ലതീഷ്, വനിതാവേദി ഭാരവാഹികളായ ശ്രീലത സുരേഷ്, അഭിലജ അജി, സൊഫിയ സിബി, ദീപ്തി ലതീഷ് എന്നിവർ പരിപാടി ഏകോപിച്ചു.
ക്യാമ്പിൽ നിരവധി പേർ രക്തദാനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

