ട്രാക് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
text_fieldsട്രാക് ബോധവത്കരണ സെമിനാർ സാമൂഹിക പ്രവർത്തക അലീഷ്യ കേയ്
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്) കാൻസർ, ലഹരി ഉപയോഗം, കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം എന്നീ വിഷയത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
അബ്ബാസിയയിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് എം.എ. നിസാം അധ്യക്ഷതവഹിച്ചു. സാമൂഹിക പ്രവർത്തക അലീഷ്യ കേയ് ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ ഡോക്ടർസ് ഫോറം വൈസ് പ്രസിഡന്റ് ഡോ.സുസോവന സുജിത് നായർ, ഡോ.ശങ്കരനാരായണൻ എന്നിവർ ക്ലാസുകൾ അവതരിപ്പിച്ചു. സാമൂഹിക പ്രവർത്തക ഷൈനി ഫ്രാങ്ക്, വൈസ് പ്രസിഡന്റ് മോഹനകുമാർ എന്നിവരും പങ്കെടുത്തു.
ട്രാക് ജനറൽ സെക്രട്ടറി ആർ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ശ്രീരാഗം സുരേഷ്, വനിത വേദി ജോ.ട്രഷറർ അശ്വതി അരുൺ, കുട ജന.കൺവീനർ മാർട്ടിൻ മാത്യു, ജിനേഷ് വയനാട്, സക്കീർ പുതുനഗരം, മലപ്പുറം ജില്ല അസോസിയേഷൻ പ്രസിഡന്റ് അഡ്വ.മുഹമ്മദ് ബഷീർ, ഫിറാ പ്രസിഡന്റ് ഷൈജിത്, ബിജു കടവിൽ എന്നിവർ ആശംസകൾ അറിയിച്ചു.
പ്രോഗ്രാം ജോ.കൺവീനർ അരുൺകുമാർ സ്വാഗതവും കൺവീനർ മോഹൻ കുമാർ നന്ദിയും പറഞ്ഞു. ജിൻസി ലതീഷ് ചടങ്ങ് നിയന്ത്രിച്ചു. വിപിൻ വർമ്മ, കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായ രഞ്ജിത് ജോണി, പ്രശാന്ത് സുന്ദരേശൻ എന്നിവർ ഏകോപനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

