എല്ലാ ടൂർണമെൻറും ജയിച്ചു; മലയാളി ഡാ....
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ക്രിക്കറ്റ് ഇൗ സീസണിൽ സംഘടിപ്പിച്ച എല്ലാ ടൂർണമെൻറിലും കപ്പടിച്ച് മലയാളിക്കൂട്ടം കരുത്ത് തെളിയിച്ചു. കുവൈത്ത് എ ഡിവിഷൻ ക്രിക്കറ്റ്ലീഗ് കളിക്കുന്ന ആർടെക് ക്രിക്കറ്റ് ക്ലബ് ആണ് മികച്ച നേട്ടം കരസ്ഥമാക്കിയത്. ബി.സി.സി.െഎക്ക് സമാനമായി കുവൈത്തിൽ പ്രവർത്തിക്കുന്ന കുവൈത്ത് ക്രിക്കറ്റ് എന്ന ദേശീയ സംഘടന നടത്തിയ ടൂർണമെൻറുകളിലാണ് പാകിസ്താൻ, ശ്രീലങ്കൻ കളിക്കാരോടും ക്ലബ്ബുകളോടും മത്സരിച്ച് മലയാളികൾ മാത്രമുള്ള ആർടെക് ടീം എല്ലാ ടൂർണമെൻറുകളിലും വിജയിച്ചത്.
കുവൈത്ത് ക്രിക്കറ്റ് ടി 20 ചാമ്പ്യൻഷിപ്പ് എഡിഷൻ- ഒന്ന്, ടി 20 പ്രീമിയർ ലീഗ് എഡിഷൻ ഒന്ന്, രണ്ട്, ചലഞ്ചർ കപ്പ് - 2018, കുവൈത്ത് ക്രിക്കറ്റ് 50 ചാമ്പ്യൻസ് ട്രോഫി എന്നിവയിലാണ് ടീം കപ്പിൽ മുത്തമിട്ടത്. കേരളത്തിന് വേണ്ടി മുമ്പ് പാഡണിഞ്ഞിട്ടുള്ള താരങ്ങളായ രാഹുൽദേവ്, അർജുൻ, അരുൺ, ശ്രീരാഗ്, റ്റിൽബിൻ ജോസഫ്, സഞ്ജുജോസ്, അഫ്സൽ തുടങ്ങിയ ഒരുപിടി പ്രതിഭാസമ്പന്നരെ കൂടാതെ സോൺ ക്രിക്കറ്റിൽ തിളങ്ങിയിട്ടുള്ള ജലാൽ, ജോമിൻ, ഷിറാസ്, ഷിഫാസ്, അഖിൽ, നിതീഷ്, അൻഫർ, മുകേഷ് എന്നിവരും ആർടെക് ക്ലബിന് വേണ്ടി കളിക്കുന്നവരാണ്.
കഴിഞ്ഞ ഐ.സി.സി വേൾഡ്കപ്പ് 20-20 യോഗ്യതാ മത്സരത്തിൽ കുവൈത്തിനുവേണ്ടി രണ്ടുതവണ മാൻ ഓഫ് ദി മാച്ച് ആയ അർജുൻ മകേഷ് ആർട്ടെക്കിെൻറ മികച്ച ഒാൾറൗണ്ടർമാരിൽ ഒരാളാണ്. ഷാജി ജോസ് ജനറൽ മാനേജരായുള്ള എൻ.സി.സി-റേസായത് ഗ്രൂപ് ആണ് ആർട്ടെക് ക്രിക്കറ്റ് ക്ലബിനെ സ്പോൺസർ ചെയ്യുന്നത്. ഈ മലയാളി ക്രിക്കറ്റ് ക്ലബിനെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന എല്ലാവർക്കും ക്ലബ് മാനേജർമാരായ ഫിറോഷ്, അൻഫർ, ഷാജിജോസ് എന്നിവർ നന്ദി അറിയിച്ചു.
