Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാ​ന​സി​കാ​രോ​ഗ്യ...

മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ളു​ടെ ആകെ എ​ണ്ണം 35: കു​വൈ​ത്തി​ൽ 13 മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ കൂടി തു​റ​ക്കു​ന്നു

text_fields
bookmark_border
മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ളു​ടെ ആകെ എ​ണ്ണം 35: കു​വൈ​ത്തി​ൽ 13 മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ കൂടി തു​റ​ക്കു​ന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 13 പു​തി​യ മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ൾ കൂടി തു​റ​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ പ​രി​പാ​ല​ന വ​കു​പ്പ്​ മേ​ധാ​വി ഡോ. ​ദി​ന അ​ൽ ദ​ബീ​ബ്​ പ​റ​ഞ്ഞു. എ​ല്ലാ ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലെ​യും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ്​ മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ൾ സ്ഥാ​പി​ക്കു​ക. ഇ​തോ​​ടെ രാ​ജ്യ​ത്തെ മൊ​ത്തം മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ളു​ടെ എ​ണ്ണം 35 ആ​യി ഉ​യ​രും.

സ​മൂ​ഹ​ത്തി​ലെ മ​നോ​രോ​ഗി​ക​ളെ കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നും പ്ര​യാ​സ​മി​ല്ലാ​തെ മി​ക​ച്ച ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ൽ​കാ​നും കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്ന​ത്​ സ​ഹാ​യി​ക്കും. ജ​ന​ങ്ങ​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കാ​നു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്​​ത്​ ന​ട​പ്പാ​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്രാ​ഥ​മി​കാ​രോ​ഗ്യ പ​രി​പാ​ല​ന കേ​ന്ദ്ര അ​ഡ്​​മി​നി​സ്​​ട്രേ​ഷ​െൻറ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച കു​ടും​ബ ഡോ​ക്​​ട​ർ​മാ​രെ ല​ഭ്യ​മാ​ക്കും. രോ​ഗ​നി​ർ​ണ​യ​ത്തി​നും സൈ​ക്കോ തെ​റ​പ്പി​ക്കു​മു​ള്ള അ​ന്താ​രാ​ഷ്​​ട്ര പ്രോ​േ​ട്ടാ​കോ​ളി​ന്​ അ​നു​സൃ​ത​മാ​യി മാ​ന​സി​ക വൈ​ക​ല്യം നേ​ര​ത്തെ ക​ണ്ടെ​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psychiatric clinicscentersopening
Next Story