കുവൈത്ത് നാവികസേനയുടെ മോക്ഡ്രിൽ നാളെയും മറ്റന്നാളും
text_fieldsകുവൈത്ത് നാവിക സേനയുടെ മോക്ഡ്രിൽ നടക്കുന്ന ഭാഗത്തിെൻറ മാപ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് നാവികസേനയുടെ പരിശീലനവും മോക്ഡ്രില്ലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ് പരിശീലനം. പ്രതിരോധ മന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗം വർത്താകുറിപ്പിൽ അറിയിച്ചതാണിത്. വെടിക്കോപ്പുകളും യുദ്ധോപകരണങ്ങളും ഉപയോഗിച്ചുള്ള പരിശീലനം ആയതിനാൽ കടലിൽ പോവുന്നവരോട് ഷൂട്ടിങ് റേഞ്ച് പരിസരത്തുനിന്ന് അകന്നുനിൽക്കാൻ നിർദേശമുണ്ട്. റാസ് അൽ ജുലൈഅയുടെ കിഴക്ക് 16.5 നോട്ടിക്കൽ മൈൽ അകലെ, ഗരോ ദ്വീപ്, റാസ് അൽ സൂറിന് ആറ് നോട്ടിക്കൽ മൈൽ കിഴക്കുഭാഗം, ഉമ്മു അൽ മറാദിം ദ്വീപ് എന്നിവിടങ്ങളിലാണ് അഭ്യാസ പ്രകടനം നടക്കുക.

