ഇന്ത്യൻ എംബസിയിൽ യുവജന ദിനാചരണം ഇന്ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ യുവജന ദിനാചരണം ചൊവ്വാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് ഇന്ത്യൻ എംബസി ഒാഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം. കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും ഒാൺലൈനായി പരിപാടിയിൽ സംബന്ധിക്കാം.
ഇതിനായി pic.kuwait@mea.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നവർക്ക് പരിപാടിയുടെ ലിങ്ക് അയച്ചുകൊടുക്കും. എംബസിയുടെ ട്വിറ്റർ, യുട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ ലൈവായും പ്രദർശിപ്പിക്കുമെന്ന് എംബസി വാർത്തകുറിപ്പിൽ അറിയിച്ചു. െഎ.സി.സി.ആർ പ്രസിഡൻറ് ഡോ. വിനയ് സഹസ്രബുദ്ധെ മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം നിർവഹിക്കും. സ്വാമി വിവേകാനന്ദെൻറ ഛായാചിത്രം അനാച്ഛാദനം ചെയ്യും.

