ആഘോഷമില്ലാതെ ഇന്ന് പെരുന്നാൾ
text_fieldsആഘോഷാരവത്തേക്കാൾ പ്രാർഥന നിർഭരമാണ് ഇത്തവണ ഇൗദ്. ഖുദ്സിലെ ചോരയും കണ്ണീരും മഹാമാരിയുടെ ചങ്ങലപ്പൂട്ടുമാണ് ഇതിന് കാരണം. റമദാനിെൻറ അവസാന ദിനവും കഴിഞ്ഞ് ശവ്വാൽ പിറ കണ്ട രാത്രിയിൽ കുവൈത്തിലെ മലയാളി കുടുംബത്തിൽനിന്നുള്ള ദൃശ്യം
കുവൈത്ത് സിറ്റി: പൊലിമയില്ലാതെ വിശ്വാസികൾ ഇന്ന് ഇൗദുൽ ഫിത്്ർ ആഘോഷിക്കും. കോവിഡ് മഹാമാരിയും ഖുദ്സിലെ ചോരയും കണ്ണുനീരുമാണ് പെരുന്നാളിെൻറ നിറം കെടുത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ ഒത്തുകൂടലുകൾക്കും ആഘോഷ പരിപാടികൾക്കും വിലക്ക് നിലനിൽക്കുന്നുണ്ട്.
വ്രതവിശുദ്ധിയിൽ നേടിയ ആത്മീയ ചൈതന്യത്തിന് ദൈവത്തോടുള്ള നന്ദി പ്രകടനവും അനുഭൂതിയുമാണ് ഇൗദുൽ ഫിത്ർ. കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തിൽ പള്ളികൾ അടച്ചിട്ടതിനാൽ വീട്ടിലായിരുന്നു പെരുന്നാൾ നമസ്കാരമെങ്കിൽ ഇത്തവണ 1500ലധികം പള്ളികളിലും 30 ഇൗദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരമുണ്ടാകും. വിവിധ സ്പോർട്സ് കേന്ദ്രങ്ങളിലും യൂത്ത് സെൻററുകളിലുമാണ് ഇൗദ്ഗാഹ് സൗകര്യമൊരുക്കുന്നത്. പള്ളികളിൽ പുരുഷന്മാർക്ക് മാത്രമാണ് പ്രവേശനം. ഇൗദ്ഗാഹുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും വരാൻ അനുമതിയുണ്ട്. പുലർച്ചെ 5.12നാണ് ഒൗഖാഫ് പെരുന്നാൾ നമസ്കാരം നിശ്ചയിച്ചിട്ടുള്ളത്. 15 മിനിറ്റ് കൊണ്ട് പ്രാർഥന അവസാനിപ്പിച്ചു മടങ്ങാനും നിർദേശമുണ്ട്.
ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടി പ്രേത്യക പ്രാർഥന നടത്തണമെന്നും ഇമാമുമാർക്ക് ഔഖാഫ് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പ്രാർഥനക്കെത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണം. വീട്ടിൽ നിന്ന് അംഗശുദ്ധി വരുത്തി വിരിപ്പുമായാണ് നമസ്കാരത്തിന് എത്തേണ്ടത്.
നമസ്‍കാരത്തിനായി അണി നിൽക്കുമ്പോൾ സാമൂഹിക അകലം പാലിച്ചിരിക്കണം. മാസ്ക് ധരിക്കാത്തവരെ പ്രാർഥനാഹാളിലേക്ക് പ്രവേശിപ്പിക്കില്ല. നിയന്ത്രണങ്ങൾ നീക്കി രാജ്യം പതിയെ സാധാരണ ജീവിതത്തിലേക്ക് വരുന്നതിെൻറ സന്തോഷ സൂചനകൾ കൂടി പെരുന്നാളിനോടനുബന്ധിച്ചുണ്ട്. പെരുന്നാൾ മുതൽ കുവൈത്തിൽ കർഫ്യൂ ഉണ്ടാകില്ല. തിയറ്ററുകളും തുറക്കുന്നു. വ്യാപാര നിയന്ത്രണങ്ങൾ അടുത്ത ആഴ്ചകളിൽ ലഘൂകരിക്കും.
കെ.കെ.െഎ.സി ഈദ് ദീവാനിയ സംഘടിപ്പിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ക്രിയേറ്റിവിറ്റി വിങ് പെരുന്നാൾ ദിവസം നാട്ടിലെയും കുവൈത്തിലെയും ഇസ്ലാഹി പ്രവർത്തകരും കുടുംബവും ഒത്തുചേരുന്ന 'ഇദ് ദീവാനിയ' സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച കുവൈത്ത് സമയം വൈകീട്ട് നാലുമുതൽ ഒാൺലൈനായി നടത്തുന്ന പരിപാടിയിൽ ഓർമച്ചെപ്പ്, ഇൻസ്റ്റൻറ് സ്പീച്ച്, ഈദ് ഇശൽ, റബീഉൽ ഖുർആൻ തുടങ്ങിയ ചെറിയ വിനോദ പരിപാടികളും നടക്കും.
ഇസ്ലാഹി സെൻറർ ഭാരവാഹികൾ സംസാരിക്കും. ഷാജു ചെമ്മനാട്, സമീർ മദനി കൊച്ചി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകും. പരിപാടിയിൽ കുവൈത്തിലെയും നാട്ടിലെയും പ്രവർത്തകന്മാരും കുടുംബാംഗങ്ങളും പെങ്കടുക്കണമെന്ന് ഇസ്ലാഹി സെൻറർ ഭാരവാഹികൾ അറിയിച്ചു. 894 90347419 എന്ന സൂം െഎഡിയിൽ 1234 എന്ന പാസ്കോഡ് ഉപയോഗിച്ച് പെങ്കടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

