ശുവൈഖ് തുറമുഖത്ത് പുകയില പിടികൂടി
text_fieldsപിടിച്ചെടുത്ത പുകയില
കുവൈത്ത് സിറ്റി: ശുവൈഖ് തുറമുഖത്ത് നിരോധിച്ചിരിക്കുന്ന പുകയില ബാഗുകള്‍ കസ്റ്റംസ് അധികൃതർ പിടികൂടി. ഒരു ഏഷ്യൻ രാജ്യത്ത് നിന്നെത്തിയ രണ്ട് കണ്ടെയ്നറുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. കണ്ടെയ്നറുകൾ പരിശോധിക്കുമ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വിശദ പരിശോധന നടത്തുകയായിരുന്നു. പുകയിലയുടെ മൊത്തം ഭാരം 29.05 ടൺ ആണെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ ബാഗുകളിലായാണ് ഇവ എത്തിച്ചത്. കണ്ടെയ്നറുകളിൽനിന്നുള്ള സാമ്പ്ളുകൾ സമഗ്രമായ ലബോറട്ടറി വിശകലനത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചു.
കള്ളക്കടത്തിന് ശ്രമിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് കസ്റ്റംസ് അറിയിച്ചു. പൊതുജനാരോഗ്യ കാരണങ്ങളാൽ കർശനമായി നിരോധിച്ചിരിക്കുന്ന പുകയില വിഭാഗമായതിനാൽ കയറ്റുമതി കുവൈത്ത് ഇറക്കുമതി ചട്ടങ്ങൾ വ്യക്തമായി ലംഘിച്ചതായും വ്യക്തമാക്കി. എല്ലാത്തരം കള്ളക്കടത്തും നിയമവിരുദ്ധ പ്രവർത്തനങ്ങളും ശക്തമായി നേരിടുമെന്നും മുന്നറിയിപ്പ് നൽകി. പരിശോധന സംഘങ്ങളുടെ ജാഗ്രതയെയും പ്രഫഷനലിസത്തെയും ഉദ്യോഗസ്ഥർ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

