Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightടോ​സ്റ്റ്...

ടോ​സ്റ്റ് മാ​സ്റ്റേ​ഴ്‌​സ് ക്ല​ബ് പ്ര​സം​ഗ​മ​ത്സ​ര വി​ജ​യി​ക​ൾ

text_fields
bookmark_border
ടോ​സ്റ്റ് മാ​സ്റ്റേ​ഴ്‌​സ് ക്ല​ബ് പ്ര​സം​ഗ​മ​ത്സ​ര വി​ജ​യി​ക​ൾ
cancel
camera_alt

പ്ര​സം​ഗ​മ​ത്സ​ര വി​ജ​യി​ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: ഭ​വ​ന്‍സ് കു​വൈ​ത്ത് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്‌​സ് ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘സ​ർ​ഗ​സാ​യാ​ഹ്നം’ എ​ന്ന പേ​രി​ൽ പൊ​തു​വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ള പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ സ്മാ​ർ​ട്ട് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​രം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​ഹേ​ഷ് അ​യ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ൻ​റ് ബി​ജോ പി. ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ജ് മാ​ത്യു യോ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

ശ്രീ​ജ പ്ര​ബീ​ഷ് അ​വ​ത​ര​ണം നി​ർ​വ​ഹി​ച്ചു. ഡി​സ്ട്രി​ക്ട് 20 ലോ​ജി​സ്റ്റി​ക് മാ​നേ​ജ​ർ സേ​വ്യ​ർ യേ​ശു​ദാ​സ് ‘ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് കൊ​ണ്ടു​ള്ള പ്ര​യോ​ജ​ന​ങ്ങ​ൾ’ വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​രി​യ 19 ഡ​യ​റ​ക്ട​ർ സു​നി​ൽ എ​ൻ.​എ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ സി​ജോ ത​ളി​യ​ൻ, ബി​വി​ൻ തോ​മ​സ്, ജ​റാ​ൾ​ഡ് ജോ​സ​ഫ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ഷീ​ബ മു​ഖ്യ വി​ധി​ക​ർ​ത്താ​വാ​യി. ജോ​ൺ മാ​ത്യു പാ​റ​പ്പു​റ​ത്ത് മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

ബി​ജോ പി. ​ബാ​ബു വി​ജ​യി​ക​ൾ​ക്ക് പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും കൈ​മാ​റി. ഡി​വി​ഷ​ൻ എ​ച്ച് ഡ​യ​റ​ക്ട​ർ പ്ര​മു​ഖ് ബോ​സ് മ​ത്സ​ര അ​വ​ലോ​ക​നം ന​ട​ത്തി. ക്ല​ബ് ഉ​പാ​ധ്യ​ക്ഷ​ൻ സാ​ജു സ്റ്റീ​ഫ​ൻ ന​ന്ദി പ​റ​ഞ്ഞു.

അ​ജോ​യ് ജേ​ക്ക​ബ് ജോ​ർ​ജ്, ബെ​ർ​വി​ൻ സു​ത​ർ, പ്ര​ശാ​ന്ത് ക​വ​ള​ങ്ങാ​ട്, ജോ​മി ജോ​ൺ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അം​ഗ​ങ്ങ​ളു​ടെ വ്യ​ക്തി​ത്വ വി​കാ​സ​വും ആ​ശ​യ​വി​നി​മ​യ പാ​ട​വ​വും പ്ര​ഭാ​ഷ​ണ​ക​ല​യും വ​ള​ർ​ത്താ​ൻ പ​രി​ശീ​ല​നം ന​ൽ​കു​ന്ന ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്ര​സ്ഥാ​ന​ത്തി​ലെ കു​വൈ​ത്തി​ലെ ഏ​ക മ​ല​യാ​ളം ക്ല​ബാ​ണ് ഭ​വ​ൻ​സ് കു​വൈ​ത്ത് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toast masters Club
News Summary - Toast Masters Club Speech Contest Winners
Next Story