കുവൈത്ത് പാർലമെൻറിന് മുന്നിൽ ഐക്യദാർഢ്യ സംഗമം
text_fieldsഇന്ത്യയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് പാർലമെൻറിന് മുന്നിൽ നടന്ന ഐക്യദാർഢ്യ സംഗമം
കുവൈത്ത് സിറ്റി: ഇന്ത്യയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലിം വിദ്യാർഥിനികൾക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തി കുവൈത്തിലെ വനിതാ ആക്ടിവിസ്റ്റുകൾ.
കുവൈത്ത് പാർലമെൻറിന് മുന്നിലെ ഇറാദ ചത്വരത്തിൽ പ്ലക്കാഡുകളുമായി എത്തിയാണ് കുവൈത്തി വനിതകൾ കർണാടകയിലെ വിദ്യാലയ അധികൃതരുടെ നടപടിക്ക് എതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. സ്ത്രീകൾക്ക് അവരുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മുസ്ലിം സ്ത്രീകൾക്ക് ഹിജാബ് അവകാശമാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഇന്ത്യയിലെ മുസ്ലിം സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യേക കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ആക്ടിവിസ്റ്റുകളായ ഇബ്തിഹാൽ അൽ ഖത്തീബ്, ഹദീൽ ബുകാരിസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

