അറബ് ഉച്ചകോടിയിലേക്ക് കുവൈത്തിന് ക്ഷണം
text_fieldsകിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സൗദി
അംബാസഡർക്കൊപ്പം
കുവൈത്ത് സിറ്റി: ഈ മാസം 11ന് റിയാദിൽ നടക്കുന്ന അറബ് ഉച്ചകോടിയുടെ അസാധാരണ സെഷനിൽ പങ്കെടുക്കാൻ കുവൈത്തിന് സൗദിയുടെ ക്ഷണം. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ ക്ഷണം അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് വേണ്ടി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരിച്ചു.
ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് അൽ സൗദ് കിരീടാവകാശിക്ക് ക്ഷണക്കത്ത് കൈമാറി. അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല അൽ മുബാറക് അസ്സബാഹും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

