ടി.കെ. ബിനു മാസ്റ്ററിന് ഗാന്ധിസ്മൃതി കുവൈത്ത് യാത്രയയപ്പ്
text_fieldsകുവൈത്ത് വിട്ടുപോകുന്ന ടി.കെ. ബിനു മാസ്റ്ററിന് ഗാന്ധിസ്മൃതി കുവൈത്ത് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: ഗാന്ധി സ്മൃതി കുവൈത്ത് അമരക്കാരിലൊരാളും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലെ അധ്യാപകനുമായ ടി.കെ. ബിനു മാസ്റ്റർക്ക് ഗാന്ധി സ്മൃതി പ്രവർത്തകർ യാത്രയയപ്പ് നൽകി. അമേരിക്കയിലേക്ക് പോകുന്ന അദ്ദേഹത്തിനും കുടുംബത്തിനും നൽകിയ ഓൺലൈൻ യാത്രയയപ്പ് സമ്മേളനത്തിൽ മുതിർന്ന പ്രവർത്തകൻ സാബു പൗലോസ് അധ്യക്ഷത വഹിച്ചു.
നിരവധി പ്രവർത്തകരും ഗാന്ധിസ്മൃതി സാംസ്കാരിക വേദി അംഗങ്ങളും സംസാരിച്ചു. പ്രജോദ് ഉണ്ണി സ്വാഗതവും ലാക് ജോസ് നന്ദിയും പറഞ്ഞു. സാൽമിയ പാർക്കിൽ ലളിതമായി നടത്തിയ ചടങ്ങിൽ ഗാന്ധി സ്മൃതിയുടെ സ്നേഹോപഹാരം മധു മാഹി, സാബു പൗലോസ്, പ്രജോദ് ഉണ്ണി, ടോം എടയോടി, എൽദോ ബാബു, ബിജോയ് മണിപ്പാറ, ലാക്ക് ജോസ് എന്നിവർ ചേർന്ന് നൽകി.

