ലുലുവിൽ ടൈറ്റൻ വാച്ചസ് എക്സ്ക്ലൂസിവ് ബ്രാൻഡ് ഔട്ട് ലെറ്റ് ആരംഭിച്ചു
text_fieldsടൈറ്റൻ വാച്ചസ് എക്സ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്ലെറ്റ് ലുലു അൽറായി ഔട്ട്ലറ്റിൽ ഇന്ത്യൻ
എംബസി കോൺസുലാർ സഞ്ജയ് കെ.മുലൂക്ക ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വാച്ച് വ്യവസായത്തിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള ടൈറ്റൻ വാച്ചസ് കുവൈത്തിലെ സാന്നിധ്യം വിപുലീകരിക്കുന്നു. ടൈറ്റൻ വാച്ചസിന്റെ ആദ്യ എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റ് ലുലു അൽ റായ് ഔട്ട്ലറ്റിലും ദജീജിലും ആരംഭിച്ചു. കുവൈത്ത് അൽബാത്തൽ ബ്രദേഴ്സ് കമ്പനിയുടെയും ലുലു ഗ്രൂപ് ഇന്റർനാഷനലിന്റെയും പങ്കാളിത്തത്തോടെയാണ് ഔട്ട്ലറ്റുകൾ പ്രവർത്തനം ആരംഭിച്ചത്.
ലുലു അൽ റായി ഔട്ട്ലറ്റിൽ ഇന്ത്യൻ എംബസി കോൺസുലാർ സഞ്ജയ് കെ.മുലൂക്ക ടൈറ്റൻ വാച്ചസ് ഔട്ട്ലറ്റ് ഉദ്ഘാടനം ചെയ്തു. ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, അൽബാത്തൽ ബ്രദേഴ്സ് കമ്പനി ജനറൽ മാനേജർ ബദർ മുഹമ്മദ് അൽബാത്തൽ,
ടൈറ്റൻ ഇന്റർനാഷനൽ ബിസിനസ് ഡിവിഷൻ ബിസിനസ് ഹെഡ് ഗൗരവ് മിധ എന്നിവർ പങ്കെടുത്തു. ലുലു അൽ റായിയിലെ ഒന്നാം നിലയിലാണ് ടൈറ്റൻ വാച്ചസ് ഔട്ട്ലറ്റ്. 200 ലധികം ഡിസൈനുകളിൽ ഇവിടെ വാച്ചുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഗുണമേന്മക്കൊപ്പം വൈവിധ്യവും മനോഹാരിയതും ചേർത്താണ് ഓരോ രൂപകൽപനയും.
ടൈറ്റൻ വാച്ചുകൾ രണ്ട് പതിറ്റാണ്ടുകളായി കുവൈത്ത് വിപണിയിൽ ഉണ്ടെന്നും എന്നാൽ ആദ്യമായാണ് എക്സ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ഈ വർഷാവസാനത്തോടെ ജി.സി.സിയിൽ മൊത്തം 35 എക്സ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്ലെറ്റുകളാണ് ലക്ഷ്യം. നൂതന സാങ്കേതികവിദ്യ, ഗുണനിലവാരം, മികച്ച രൂപകൽപന എന്നിവ തങ്ങളുടെ പ്രത്യേകതയാണെന്നും ഇത് കുവൈത്ത് ഉപഭോക്താക്കൾക്ക് മികച്ച വാച്ചുകളെ പ്രധാനം ചെയ്യുമെന്നും ടൈറ്റൻ ഇന്റർനാഷനൽ ബിസിനസ് ഡിവിഷൻ ബിസിനസ് ഹെഡ് ഗൗരവ് മിധ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

