പുതുക്കിപ്പണിത് വിൽപനക്ക് ശ്രമിച്ച ടയറുകൾ പിടിച്ചെടുത്തു
text_fieldsകുവൈത്ത് സിറ്റി: നിയമവിരുദ്ധമായി പുതുക്കിപ്പണിത് പുതിയതായി വിൽക്കാൻ ശ്രമിച്ച 1900ത്തിലധികം ഉപയോഗിച്ച ടയറുകൾ പിടിച്ചെടുത്തു.
വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ അടിയന്തര പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
അംഗീകൃത സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ടയറുകൾ വീണ്ടും വിൽക്കാൻ ശ്രമിച്ചത്. ഇത് ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും അപകടസാധ്യതകൾ സൃഷ്ടിക്കും. ഇത്തരം നടപടികൾ വാണിജ്യ വഞ്ചനയാണെന്നും ജനങ്ങളുടെ ജീവന് നേരിട്ടുള്ള ഭീഷണിയാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.
നിയമലംഘകർക്കെതിരെ നടപടികളും ആരംഭിച്ചു. കൂടുതൽ അന്വേഷണത്തിനായി കേസ് ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. ഉപഭോക്തൃ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നതോ വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോ ആയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പു നൽകി.
വിശ്വസനീയവും സാക്ഷ്യപ്പെടുത്തിയതുമായ ഡീലർമാരിൽനിന്ന് മാത്രമേ ടയറുകൾ വാങ്ങാവൂ എന്ന് മന്ത്രാലയം ഉണർത്തി. തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

