ടിഫാക് താരങ്ങൾ ഇനി പുതിയ ജഴ്സിയിൽ
text_fieldsടിഫാക് പുതിയ ജഴ്സി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: തിരുവനന്തപുരം നിവാസികളായ ഫുട്ബാൾ താരങ്ങളുടെയും ഫുട്ബാൾ പ്രേമികളുടെയും സംഘടനയായ ട്രാവൻകൂർ ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (ടിഫാക്) ജഴ്സി പ്രകാശനം ചെയ്തു. അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ ചടങ്ങ് കെ.ജി.എൽ ട്രാൻസ്പോർട്ടേഷൻ കൊമേസ്യൽ ഓപറേഷൻ ഡയറക്ടർ ഇസ്മയിൽ ഇ.ഷാജി ഉദ്ഘാടനം ചെയ്തു. ടിഫാക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത് ആൻഡ് ട്രാക്ക് ചെയർമാൻ പി.ജി. ബിനു, ജവാഹിർ ജുനൈദ്, ജേക്കബ് തോമസ്, സരിത ഹരിപ്രസാദ്, കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി, ട്രാക്ക് വനിതാവേദി പ്രസിഡന്റ് പ്രിയ രാജ്, ടിഫാക് വൈസ് പ്രസിഡന്റുമാരായ റോബർട്ട് ബെർണാർഡ്, ലിജോയ് ജോളി ലില്ലി, ടിഫാക് സെക്രട്ടറി സജിത്ത് സ്റ്റാറി എന്നിവർ ആശംസകൾ നേർന്നു. മുഖ്യാതിഥികളും ടിഫാക് ഭാരവാഹികളും ചേർന്ന് ജഴ്സികൾ വിതരണം ചെയ്തു. ടിഫാക് ജനറൽ സെക്രട്ടറി മെർവിൻ വർഗീസ് സ്വാഗതവും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം വിനോദ് വർഗീസ് നന്ദിയും പറഞ്ഞു.

