ടിഫാക് ഇൻഡിപ്പെൻഡൻസ് ഡേ കപ്പ് ഫ്ലയർ പ്രകാശനം
text_fieldsടിഫാക് ഇൻഡിപ്പെൻഡൻസ് ഡേ കപ്പ് ഫ്ലയർ ഹരിപ്രസാദ് മണിയൻ, പി.ജി. ബിനുവിന് നൽകി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: തിരുവനന്തപുരം നിവാസികളായ ഫുട്ബാൾ താരങ്ങളുടെയും പ്രേമികളുടെയും സംഘടനയായ ട്രാവൻകൂർ ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (ടിഫാക്) ഇൻഡിപ്പെൻഡൻസ് ഡേ കപ്പ് ഫ്ലയർ പ്രകാശനം ചെയ്തു. അഹമ്മദി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ടിഫാക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി. ബിനുവിന് ഫ്ലയർ നൽകി പ്രകാശനം നിർവഹിച്ചു.
ടിഫാക് ജനറൽ സെക്രട്ടറി മെർവിൻ വർഗീസ്, ട്രഷറർ ബിജു ടൈറ്റസ്, വൈസ് പ്രസിഡന്റ് റോബർട്ട് ബെർണാർഡ്, ജോ.ട്രഷറർ റംസി കെന്നഡി, ടീം മാനേജർ ആന്റണി വിൻസന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡൊമനിക് ആന്റണി, ടീം പരിശീലകർ, ടീം അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 16ന് ഫഹാഹീൽ സൂക്ക് സബ ഫുട്ബാൾ സ്റ്റേഡിയത്തിലാണ് മത്സരം. ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 10ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ-98069847, 60491148, 60376310.

