പൊതുസ്ഥലത്ത് ഭക്ഷണവും മാലിന്യവും വലിച്ചെറിഞ്ഞാൽ 500 ദീനാർ പിഴ
text_fieldsകുവൈത്ത് സിറ്റി: പൊതുസ്ഥലത്ത് ഭക്ഷണമോ മാലിന്യമോ വലിച്ചെറിയുന്നത് ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് നിയമവിരുദ്ധവും പിഴ ഈടാക്കാവുന്ന കുറ്റകൃത്യവുമാണ്. പിടിയിലാകുന്നവരിൽ നിന്ന് 500 ദീനാർ വരെ പിഴ ചുമത്തുമെന്നും പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകി. പക്ഷികളെയും പൂച്ചകളെയും പൊതുസ്ഥലങ്ങളിൽ ഭക്ഷണം എറിഞ്ഞ് കൊടുത്ത് തീറ്റിക്കുന്നതും നിയമലംഘനമായി കണക്കാക്കും.
മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷണം നൽകുന്നതിനായി പൊതുസ്ഥലങ്ങളിൽ ഭക്ഷണം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. മാലിന്യങ്ങൾ അതിനായുള്ള സംവിധാനങ്ങളിൽ നിക്ഷേപിക്കണം. ഭക്ഷണം പൊതുയിടങ്ങളിൽ തള്ളുന്നത് നിയമലംഘനം മാത്രമല്ല, പൊതു ശുചിത്വം, സമൂഹാരോഗ്യം, പരിസ്ഥിതി എന്നിവയെയും പ്രതികൂലമായി ബാധിക്കുമെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. പൊതു ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ എല്ലാവരും നിയമം പാലിക്കണമെന്ന് അധികാരികൾ അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

