തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsട്രാസ്ക് മെഡിക്കൽ ക്യാമ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാൽമിയ മെട്രോ മെഡിക്കൽ കെയറിൽ സംഘടിപ്പിച്ച രണ്ടാംഘട്ട ക്യാമ്പിൽ കുവൈത്തിലെ വിവിധ ഏരിയയിൽ നിന്നും മുന്നൂറോളം പേർ പങ്കെടുത്തു.
ട്രാസ്ക് സോഷ്യൽ വെൽഫെയർ കൺവീനർ ജയേഷ് എങ്ങണ്ടിയൂർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
എല്ലാ പ്രവാസികൾക്കും മെഡിക്കൽ ക്യാമ്പ് ഉപയോഗപ്പെടുത്താൻ കഴിഞ്ഞത് ചാരിതാർഥ്യം നിറഞ്ഞ അനുഭവമാണെന്നും സാൽമിയ മെട്രോ കെയർ അധികൃതരോടുള്ള നന്ദിയും അദ്ദേഹം പറഞ്ഞു. മെട്രോ മെഡിക്കൽ ഗ്രൂപ് മാനേജർ ഫെസൽ ഹംസ, ട്രാസ്ക് ജനറൽ സെക്രട്ടറി ഹരി കുളങ്ങര എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ ജാക്സൺ ജോസ് നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

