Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ...

തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

text_fields
bookmark_border
independence day
cancel
camera_alt

തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച

ക​ലാ​പ​രി​പാ​ടി

കു​വൈ​ത്ത് സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ട്രാ​സ്ക് പ്ര​സി​ഡ​ന്റ് ആ​ന്റോ പാ​ണേ​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക​ത എ​ന്നും ഈ ​ജാ​തി മ​ത ഭാ​ഷ വ​ർ​ഗ വ​ർ​ണ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കി​ട​യി​ലും നാം ​ഒ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി കു​ള​ങ്ങ​ര സ്വാ​ഗ​തം പ​റ​ഞ്ഞു. ജോ​യ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി പ്ര​തി​നി​ധി സൈ​മ​ൺ പ​ള്ളി​ക്കു​ന്ന​ത്ത്, ട്രാ​സ്ക് വൈ​സ് പ്ര​സി​ഡ​ന്റ് ര​ജീ​ഷ് ചി​ന്ന​ൻ, വ​നി​ത​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷെ​റി​ൻ ബി​ജു, ക​ളി​ക്ക​ളം ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ന​സ പോ​ൾ​സ​ൺ, ആ​ർ​ട്സ് ക​ൺ​വീ​ന​ർ വി​നോ​ദ് ആ​റാ​ട്ടു​പു​ഴ, മീ​ഡി​യ ക​ൺ​വീ​ന​ർ വി​നീ​ത് വി​ൽ‌​സ​ൺ, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ ജ​യേ​ഷ് എ​ങ്ങ​ണ്ടി​യൂ​ർ, വ​നി​ത​വേ​ദി സെ​ക്ര​ട്ട​റി പ്രീ​ന സു​ദ​ർ​ശ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

ഫ​ർ​വാ​നി​യ ഏ​രി​യ ക​ൺ​വീ​ന​ർ പി.​ഡി. ശ​ശി​ക്കും സാ​ൽ​മി​യ ഏ​രി​യ അം​ഗ​മാ​യ മു​കേ​ഷി​നും കു​ടും​ബ​ത്തി​നും യാ​ത്ര​യ​യ​പ്പും മെ​മ​ന്റോ​യും കൈ​മാ​റി. അം​ഗ​ങ്ങ​ൾ​ക്കാ​യി ഫാ​ൻ​സി ഡ്ര​സ്, ക്വി​സ്, ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​ര​ത്തി​ൽ സാ​ൽ​മി​യ ഏ​രി​യ ഒ​ന്നാം സ്ഥാ​ന​വും ഫ​ർ​വാ​നി​യ ഏ​രി​യ ര​ണ്ടാം സ്ഥാ​ന​വും അ​ബ്ബാ​സി​യ ഏ​രി​യ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ട്ര​ഷ​റ​ർ ജാ​ക്സ​ൺ ജോ​സ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitThrissur Association76th Independence Day
News Summary - Thrissur Association of Kuwait- Independence Day celebration
Next Story