തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ഇഫ്താർ
text_fieldsട്രാസ്ക് ഇഫ്താർ സംഗമത്തിൽ ഫൈസൽ മഞ്ചേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) അംഗങ്ങൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ബിജു കടവി അധ്യക്ഷത വഹിച്ചു. വനിതവേദി ജനറൽ കൺവീനർ ജെസ്നി ഷമീർ, വൈസ് പ്രസിഡന്റ് ജഗദാംബരൻ, മനോജ് മാവേലിക്കര, സൈമൺ പള്ളിക്കുന്നത്ത് എന്നിവർ സംസാരിച്ചു. ഫൈസൽ മഞ്ചേരി ഇഫ്താർ സന്ദേശം നൽകി. മീഡിയ കൺവീനർ സതീഷ് പൂയത്ത്, സ്പോർട്സ് കൺവീനർ ജിൽ ചിന്നൻ, വനിതവേദി സെക്രട്ടറി ഷാന ഷിജു എന്നിവർ നേതൃത്വം നൽകി. ഫഹാഹീൽ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ 300ൽ അധികം പേർ പങ്കെടുത്തു. ആക്ടിങ് ജനറൽ സെക്രട്ടറി സി.ഡി. ബിജു സ്വാഗതവും ട്രഷറർ തൃതീഷ് കുമാർ നന്ദിയും പറഞ്ഞു.

