Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2026 10:17 AM IST Updated On
date_range 25 Jun 2026 10:17 AM ISTതൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത്; ഭവനപദ്ധതിയുടെ ഭാഗമായി ഒമ്പതാമത്തെ വീടിന്റെ താക്കോൽ കൈമാറി
text_fieldsbookmark_border
camera_alt
തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ഭവന പദ്ധതി താക്കോൽദാന ചടങ്ങിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് അസോസിയേഷൻ അംഗങ്ങൾക്കായുള്ള ഭവനപദ്ധതിയുടെ ഭാഗമായി, തൃശൂർ പട്ടേപാടത്ത് നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. അസോസിയേഷൻ നിർമിച്ചു കൈമാറുന്ന ഒമ്പതാമത്തെ വീടാണിത്.
വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ രമിത സുധീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ, തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ട്രഷറർ മനോജ് കുരുംബയിലും, ഹൗസിങ് പ്രൊജക്റ്റ് കൺവീനർ ആന്റോ പാണെങ്ങാടാനും ചേർന്ന് താക്കോൽ കൈമാറി.
അസോസിയേഷൻ ഭാരവാഹികളും, മുൻ ഭാരവാഹികളും, അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

