തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് രക്തദാന ക്യാമ്പ്
text_fieldsതൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് രക്തദാന ക്യാമ്പിൽനിന്ന്
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) ബി.ഡി.കെ കുവൈത്ത് ചാപ്റ്ററുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ബാങ്കിൽ നടത്തിയ ക്യാമ്പ് ട്രാസ്ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ കുവൈത്തിനെ പ്രതിനിധാനം ചെയ്ത് ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ കോഓഡിനേറ്റർ മനോജ് മാവേലിക്കരയും, ട്രാസ്ക് ഭാരവാഹികളായ ജനറൽ സെക്രട്ടറി ഹരി കുളങ്ങര, സോഷ്യൽ വെൽഫെയർ ജോയന്റ് കൺവീനർ രമേഷ് സി, വനിത വേദി ജനറൽ കൺവീനർ ഷെറിൻ ബിജു, വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ, കേന്ദ്ര ഭരണ സമിതി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രാസ്ക് ട്രഷറർ ജാക്സൺ ജോസ് രക്തദാതാക്കൾക്കു നന്ദി പറഞ്ഞു.
എൺപതിലേറെ പേർ രക്തം ദാനം ചെയ്തു. എല്ലാ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിനും ബ്ലഡ് ബാങ്ക് സ്റ്റാഫ് അംഗങ്ങൾക്കും ചടങ്ങിൽ ഉപഹാരം നൽകി.

