തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് വാർഷിക മഹോത്സവം
text_fieldsതൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് വാർഷിക മഹോത്സവം അമീരി ദിവാൻ പ്രതിനിധി
അലി ഈസ അക്ബർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് 16ാം വാർഷിക മഹോത്സവം അമീരി ദിവാൻ പ്രതിനിധി അലി ഈസ അക്ബർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ബിവിൻ തോമസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ സ്റ്റീഫൻ ദേവസി സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി സിസിൽ കൃഷ്ണൻ അസോസിയേഷൻ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
വനിത വേദി കൺവീനർ സൂസൻ സെബാസ്റ്റ്യൻ, സ്പോൺസർമാരായ അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, തൃശൂർ ബിൽഡേഴ്സ് പ്രതിനിധി ജയ്മോൻ, കളിക്കളം കൺവീനർ മാസ്റ്റർ മനു പോൾസൺ എന്നിവർ ആശംസകൾ നേർന്നു. ഷാനവാസ്, വിഷ്ണു കരിങ്ങാട്ടിൽ, ജയേഷ്, നസീറ ഷാനവാസ് എന്നിവർ സന്നിഹിതരായി. പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് അവാർഡ് നൽകി. സ്നേഹ ഭവനം പദ്ധതിയുടെ താക്കോൽദാനം പ്രസിഡൻറ് കമ്മിറ്റി സെക്രട്ടറി ജോയ് തോലത്തിന് നൽകി.
ട്രഷറർ എം.സി. രജീഷ് നന്ദി പറഞ്ഞു.വെൽകം ഡാൻസ്, ജയരാജ് വാര്യർ അവതരിപ്പിച്ച കാരിക്കേച്ചർ, ഗണേഷ് അവതരിപ്പിച്ച സ്പെഷൽ കരകാട്ടം, സിത്താര കൃഷ്ണകുമാർ, മിഥുൻ ജയരാജ്, സിയാഉൽ ഹഖ്, റൂത്ത് ടോബി എന്നിവർ പങ്കെടുത്ത സംഗീത പരിപാടി എന്നിവ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

