കലയും വിനോദവും ഒരുമിപ്പിച്ച് ട്രാസ്ക് വനിതാവേദി
text_fieldsട്രാസ്ക് വനിതാവേദി അംഗങ്ങൾ പരിപാടിയിൽ
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്ക് ‘ട്രാസ്ക് എംപവേർഡ് ബ്യൂട്ടീസ് 2K24’ എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു. അബ്ബാസിയ ഹൈഡൈൻ ഹാളിൽ നടന്ന കലയും വിനോദവും സംഗമിച്ച പരിപാടിയിൽ 80ൽ പരം അംഗങ്ങൾ പങ്കെടുത്തു. ട്രാസ്ക് വനിതാ വേദി ജനറൽ കൺവീനർ ജസ്നി ഷമീർ അധ്യക്ഷത വഹിച്ചു.
ട്രാസ്ക് പ്രസിഡന്റ് ബിജു കടവി, ആക്ടിങ് സെക്രട്ടറി സിജു എം.എൽ, ട്രഷറർ തൃതീഷ് കുമാർ, വനിതാവേദി ഏരിയ കോഓഡിനേറ്റർമാർ, സി.സി.എം അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു. ‘വുമൺ ഇൻ മൈ ലൈഫ്’എന്ന വിഷയത്തെ ആസ്പദമാക്കി ട്രാസ്ക് അംഗം സിൽജ ആന്റണി പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി വനിതാവേദി കേന്ദ്ര സമിതി അംഗങ്ങൾ, കേന്ദ്ര ഭരണ സമിതി അംഗങ്ങൾ, ഉപദേശക സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. വനിതാവേദി സെക്രട്ടറി ഷാന ഷിജു സ്വാഗതവും ജോയന്റ് സെക്രട്ടറി സക്കീന അഷ്റഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

