തൃശൂർ അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം
text_fieldsതൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് സ്വാതന്ത്ര്യദിനാഘോഷത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് നേതൃത്വത്തിൽ ഇന്ത്യയുടെ 80ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ് രജീഷ് ചിന്നൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജോയ് ചിറ്റിലപ്പിള്ളി, വനിതാവേദി സെക്രട്ടറി സുബൈദ ഷാജഹാൻ, വനിതാവേദി ജോയിന്റ് സെക്രട്ടറി ക്രിസ്റ്റൽ മഞ്ഞളി, സോഷ്യൽ വെൽഫെയർ കൺവീനർ സുധീർ കല്ലായിൽ, ആർട്സ് കൺവീനർ രമേഷ് കെ. നായർ, മീഡിയ കൺവീനർ ജിൽ ചിന്നൻ, സ്പോർട്സ് കൺവീനർ മുകേഷ് ഗോപാലൻ, കളിക്കളം കൺവീനർ സാന്ദ്ര മരിയ സിജോയ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി പി.എസ്.സുജീഷ് സ്വാഗതവും ട്രഷറർ മനോജ് കുരുംബയിൽ നന്ദിയും പറഞ്ഞു. ആഘോഷ ഭാഗമായി, അംഗങ്ങളുടെ കുട്ടികൾക്കായി സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിപ്പിക്കുന്ന പ്രച്ഛന്ന വേഷ മത്സരവും, ഏരിയകൾക്കായി ദേശഭക്തിഗാന മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
ശ്രുതി, കളിക്കളം സെക്രട്ടറി മാസ്റ്റർ ഏദെൽ ജോസഫ് ജിൽ, ജോയിന്റ് സെക്രട്ടറി ഷസ ഷാജഹാൻ എന്നിവർ അവതാരകരായി. പങ്കെടുത്തവർക്കായി മധുരപലഹാരങ്ങളും ലഘുഭക്ഷണവും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

