ആവേശകരമായി ടിഫാക്ക് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം
text_fieldsടിഫാക്ക് ചാമ്പ്യൻസ് ട്രോഫി ഹരിപ്രസാദ് മണിയൻ കൈമാറുന്നു
കുവൈത്ത് സിറ്റി: ട്രാവൻകൂർ ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (ടിഫാക്ക്) പെനാൽറ്റി ഷൂട്ടൗട്ട് മത്സരം അബ്ബാസിയ ഇഖ്‌റ അമേരിക്കൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിഭാഗങ്ങളിലായി നടന്ന മൽസരം ആവേശകരമായി.
32 ടീമുകൾ മത്സരത്തിൽ പങ്കെടുത്ത മുതിർന്നവരുടെ വിഭാഗത്തിൽ യു.എഫ്.സി മംഗഫ് ചാമ്പ്യന്മാരായി. അദലിയ എഫ്.സി. ഒന്നാം റണ്ണറപ്പും ചെന്നൈ എഫ്.സി. രണ്ടാം റണ്ണറപ്പുമായി.
50 തിൽ പരം കുട്ടികൾ പങ്കെടുത്ത കുട്ടികളുടെ വിഭാഗത്തിൽ ജോയൽ ജെബി ചാമ്പ്യനായി. റോൺ ജോസഫ് ഒന്നാം റണ്ണറപ്പായി. വിവാൻ വിശ്വ, തിമോത്തി, ഇമ്മാനുവേൽ എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ചു.
മുതിർന്നവരുടെ വിഭാഗത്തിലെ ചാമ്പ്യന്മാരായ യു.എഫ്.സി മംഗഫിന് ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ ട്രോഫി കൈമാറി. ഒന്നാം റണ്ണറപ്പായ അദലിയ എഫ്.സിക്ക് ടിഫാക്ക് ജനറൽ സെക്രട്ടറി മെർവിൻ വർഗീസ് ട്രോഫി സമ്മാനിച്ചു. ചെന്നൈ എഫ്.സിക്ക് ടിഫാക്ക് വൈസ് പ്രസിഡന്റ് ബിജു ടൈറ്റസ് ട്രോഫി കൈമാറി. മികച്ച ഗോൾകീപ്പറായി യു.എഫ്.സി മംഗഫിന്റെ ഫിറോസിനെ തെരഞ്ഞെടുത്തു. മികച്ച ഗോൾകീപ്പർക്കുള്ള ട്രോഫി ടിഫാക്ക് ട്രഷറർ റെംസി കെന്നഡി കൈമാറി.
കുട്ടികളുടെ വിഭാഗത്തിലെ ചാമ്പ്യനായ ജോയൽ ജെബിക്ക് അൽ നാഹീൽ ഇന്റർനാഷണൽ ക്ലിനിക് – ശിഫ അൽ ജസീറ അഡ്മിനിസ്ട്രേഷൻ മാനേജർ വിജിത് വി. നായർ ട്രോഫി കൈമാറി. ഒന്നാം റണ്ണറപ്പായ റോൺ ജോസഫിന് ടിഫാക്ക് അംഗം ജോസഫ് പൗലോസ് ട്രോഫി സമ്മാനിച്ചു. പ്രോത്സാഹന സമ്മാനങ്ങൾ ലിജോയ്, ജെനോവ, സജിത് എന്നിവർ കൈമാറി.
അൽ നാഹീൽ ഇന്റർനാഷണൽ ക്ലിനിക് – ശിഫ അൽ ജസീറക്ക് ടിഫാക്ക് പ്രതിനിധി ആഷ്‌ലി ജോസഫ് സ്നേഹോപഹാരം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

