കുവൈത്ത് സിറ്റി: നിരവധി വൃക്ക രോഗികൾക്ക് സാന്ത്വനമായി പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ സി.എച്ച് സെന്ററിലേക്ക് കിഡ്നി ഡയാലിസിസ് കിറ്റിനുള്ള, കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ സഹായം കൈമാറി.
അഞ്ച് ലക്ഷം രൂപ ധന സഹായം മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക്, കുവൈത്ത് ചാപ്റ്റർ തൃക്കരിപ്പൂർ സി.എച്ച് സെന്റർ ചെയർമാൻ ഇഖ്ബാൽ മാവിലാടം, കുവൈത്ത് കെ.എം.സി.സി നേതാക്കളായ അഷ്‌റഫ് തൃക്കരിപ്പൂർ, പി.പി. ഇബ്രാഹിം, സുബൈർ കാടങ്കോട് എന്നിവർ ചേർന്ന് കൈമാറി. തൃക്കരിപ്പൂർ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങിൽ എ.ജി.സി. ബഷീർ, കെ.എം. ശംസുദ്ദീൻ ഹാജി, അഡ്വ. എം.ടി.പി. കരീം, വി.കെ. ബാവ, സത്താർ വടക്കുമ്പാട്, എസ്. കുഞ്ഞഹമ്മദ്, വി.വി. അബ്ദുല്ല, ടി.പി. അഹമ്മദ് ഹാജി, എം.എ.സി. കുഞ്ഞബ്ദുല്ല ഹാജി തുടങ്ങിയ മുസ്‍ലിം ലീഗ്, കെ.എം.സി.സി, വിവിധ പോഷക ഘടകം നേതാക്കളും സംബന്ധിച്ചു.