മൂന്ന് തടവുകാർ ജയിൽ ചാടി; ഊർജിത അന്വേഷണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്ന് തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ അടിയന്തര അന്വേഷണ സമിതി രൂപീകരിക്കാൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് ഉത്തരവിട്ടു.
രക്ഷപ്പെട്ടവരെ അതിവേഗം കണ്ടെത്തി അറസ്റ്റ് ചെയ്യാൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തെ ചുമതലപ്പെടുത്തി.ഇവർ രാജ്യം വിടുന്നത് തടയാൻ എല്ലാ അതിർത്തി കവാടങ്ങളിലേക്കും വിവരങ്ങൾ കൈമാറിയതായി മന്ത്രാലയം അറിയിച്ചു.
രക്ഷപ്പെട്ട തടവുകാരുമായി സമ്പർക്കം ഒഴിവാക്കണമെന്നും ഇവരെ കുറിച്ച് വിവരമുള്ളവർ 112 എന്ന അടിയന്തര നമ്പറിൽ ഉടൻ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനത്തോട് അഭ്യർഥിച്ചു.ഇവർക്ക് സഹായമോ അഭയമോ നൽകുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

